Connect with us

Hi, what are you looking for?

Film News

9 വർഷമായുള്ള ബന്ധം! ഞങ്ങൾ പ്രേമത്തിലാണോ എന്ന് ഞാനും ചിന്തിച്ചു, പ്രഭാസ് അനുഷ്‌കയെ കുറിച്ച് പറയുന്നു 

വളരെ കാലങ്ങൾ ആയി വാർത്തകളിൽ നിറയുന്ന ഒന്നാണ് അനുഷ്‍ക ഷെട്ടിയും, പ്രഭാസും തമ്മിൽ പ്രണയത്തിൽ, ഉടൻ വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്തകൾ, ഈ അടുത്തിടക്ക് പ്രഭാസിന്റെ ആന്റിയും പറഞ്ഞു പ്രഭാസിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നു, കൂടാതെ അനുഷ്‌കയുടയും, പ്രഭാസിന്റെയും വിവാഹ ചിത്രങ്ങളും കുറെ ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു,  അനുഷ്‌കയെ കുറിച്ച് പ്രഭാസ് അന്ന് പറഞ അഭിമുഖമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

ഒന്പത് വര്ഷമായുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ, ശരിക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, കുറേകാലമായി ഞങ്ങൾക്ക് നല്ല പരിചയം ആണ്, ഒരുപാടു ഗോസിപ്പുകൾ ഞങ്ങളുടെ പേരിൽ എത്തിയിരുന്നു, ഞങ്ങൾ പ്രേമത്തിലാണെന്നും, വിവാഹം കഴിക്കാൻ പോകുന്നു എന്നുള്ള വാർത്തകൾ, എന്നാൽ ഇത് കേട്ട് ഞങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്ന് ഞാൻ ചിന്തിച്ചു പ്രഭാസ് പറയുന്നു.

എന്നാൽ ഇതൊരു ഗോസിപ്പ് അല്ലെ, അങ്ങനെയാണ് സിനിമയിൽ രണ്ടു പേര് ഒന്നിച്ചു അഭിനയിച്ചാൽ പിന്നെ അവർ പ്രണയത്തിൽ ആണെന്നുള്ള വാർത്ത വരും, ഇതും അങ്ങനെയാണ്, ഞങ്ങൾക്കറിയാം പ്രണയത്തിൽ അല്ല എന്ന്, ഇതിനെ കുറിച്ച് അനുഷ്‌കയും പറഞ്ഞു ഞങ്ങൾ തമ്മിൽ പ്രണയത്തിൽ അല്ല എന്ന്,  എന്നാൽ ഈ അടുത്തിടക്ക് ഇരുവരുടയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും, ഒപ്പം നടന്റെ കുടുംബത്തിലെ ആന്റി പ്രഭാസ് വിവാഹിതനാകാൻ പോകുന്നു എന്നുള്ള വാർത്തയും എല്ലാം കൂടി ആകുമ്പോൾ ഈ വന്ന വാർത്തയിൽ എന്തെങ്കിലും സത്യമുണ്ടോ എന്നാണ് ആരാധകർ സംശയം പ്രകടിപികുന്നത്

 

You May Also Like