Connect with us

Hi, what are you looking for?

Film News

ബാഹുബലിയിലെ പ്രഭാസിന്റെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു

പലപ്പോഴും താരങ്ങളുടെ മെഴുക് പ്രതിമകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. മ്യൂസിയങ്ങളിൽ ആണ് ഇത്തരത്തിൽ പലപ്പോഴും മെഴുക് പ്രതിമകൾ സ്ഥാപിക്കാറുള്ളത്. ഇത്തരത്തിൽ പല മെഴുക് പ്രതിമകളും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ താരങ്ങളുമായി ഒരു സാദൃശ്യവും ഇല്ലാത്തത് കൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രതിമകൾ വിമർശനങ്ങൾക്ക് ഇര ആയിട്ടുണ്ട്. പലപ്പോഴും ഇത്തരം പ്രതിമകൾക്കും അവ നിർമ്മിച്ച ശില്പികൾക്കും എതിരെ പല തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. ഇത്തരം വിമർശനങ്ങൾ കാരണം പല മെഴുക് പ്രതിമകളും മാറ്റിയിട്ടും ഉണ്ട്. എന്നാൽ ഇപ്പോൾ നടൻ പ്രഭാസിന്റെ ഒരു മെഴുക് പ്രതിമയാണ് മൈസൂരുവിലെ ഒരു മെഴുക് പ്രതിമ മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രഭാസിന്റെ പാൻ ഇന്ത്യൻ താരം എന്ന ലേബലിലേക്ക് ഉയർത്തപ്പെട്ട ബാഹുബലി സിനിമയിലെ കോസ്റ്റും ധരിച്ച് കൊണ്ടുള്ള ചിത്രമാണ് മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ മെഴുക് പ്രതിമ സ്ഥാപിച്ചതിനെതിരെ നിയമം നടപടിക്ക് ഒരുങ്ങുകയാണ് ബാഹുബലിയുടെ നിർമ്മാതാവ് ഷോബു യര്‍ലഗഡ്ഡ. എന്നാൽ ഈ പ്രതിമയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് നടന്നു കൊണ്ടിരുന്നത്. പ്രഭാസുമായും യാതൊരു ഛായയും ഈ മെഴുക് പ്രതിമയ്ക് ഇല്ല എന്നാണ് ആരാധകർ വിമർശിച്ചത്. അപ്പോഴാണ് ഇതിനെതിരെ ചിത്രത്തിന്റെ നിർമ്മാതാവ് നിയമ നടപടികൾക്ക് ഒരുങ്ങുന്നത്.

ബാഹുബലി ഫ്രാഞ്ചൈസിയിലെ കഥാപാത്രങ്ങള്‍, കഥ, മറ്റ് ഘടകങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കോപ്പിറൈറ്റ് നിര്‍മ്മാതാവില്‍ നിക്ഷിപ്തമാണ്. അത് കൊണ്ട് തന്നെ നിർമ്മാതാവിന്റെ അനുമതി ഇല്ലാതെ ഇവയൊന്നും മറ്റാർക്കും ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഇതിനെ കണക്കാക്കാതെയാണ് നിർമ്മാതാവിന്റെ അനുമതി ഇല്ലാതെ ഇപ്പോൾ മൈസൂരിലെ മ്യൂസിയത്തിൽ ബാഹുബലിയുടെ മെഴുക് പ്രതിമ സ്ഥാപിക്കപ്പെട്ടത്. അത് കൊണ്ട് തന്നെ ഇതിനെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് ബാഹുബലിയുടെ നിർമ്മാതാവ്.

You May Also Like