Connect with us

Hi, what are you looking for?

Film News

നെടുമുടി വേണു എന്ന അതുല്യ കലാകാരൻ അന്തരിച്ചിട്ട് രണ്ടു വര്ഷം, അദ്ദേഹത്തിന്റെ ഓർമ്മകളുമായി  നടൻ പ്രേംകുമാർ 

നെടുമുടി വേണു എന്ന അതുല്യ കലാകാരൻ അന്തരിച്ചിട്ട് ഇന്ന് രണ്ടു വര്ഷം, മലയാള സിനിമക്ക് ആർജ്ജവമുള്ള കഥപാത്രങ്ങൾ നൽകി പ്രേക്ഷകരുടെ മനസിൽ ഇന്നും കുടികൊള്ളുന്ന നടൻ, ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് നടൻ പ്രേം കുമാർ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. കാവാല പണിക്കർ സാറിന്റെ അവനവൻ കടമ്പ എന്ന നാടകത്തിന്റെ ദൃശ്യാവിഷ്‌കാരം തിരുവനന്തപുരത്തു നടക്കുന്നു പ്രേക്ഷക കൂട്ടത്തിൽ ഞാനുമുണ്ട്

91 ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച നടനുള്ള അവാർഡ് അദ്ദേഹത്തിനെ ആയിരുന്നു ലഭിച്ചത്, എന്നാൽ ജൂറി അവാർഡ് തനിക്ക് ആയിരുന്നു . പിറ്റേദിവസം എനിക്കൊരു ഫോൺ കാൾ വന്നു. അങ്ങ് തലക്കൽ നെടുമുടി വേണു ചേട്ടൻ, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, അദ്ദേഹം എനിക്ക് ആശംസകൾ പറഞ്ഞു, ഒരു തുടക്കക്കാരനായ എന്നെ ആശംസിക്കാൻ അദ്ദേഹം കാണിച്ച മനസ് പറഞ്ഞറിയിക്കാൻ കഴിയില്ല.

പിന്നീട് അദ്ദേഹത്തിന്റെ കൂടെ പല സിനിമകളിലും എനിക്ക് അഭിനയിക്കാൻ ഭാഗ്യമുണ്ടായി, ഒരുപാടു നടന്മാരുണ്ടായിരുന്നെങ്കിലും എന്നോട് അദ്ദേഹത്തിനെ പ്രത്യേക വാത്സല്യമായിരുന്നു, അതിന് കാരണം ജി  ശങ്കരപിള്ള  സാറിന്റെ ശിക്ഷ്യൻ ആയിരുന്നു താൻ. അദ്ദേഹത്തിനെ വളരെ ബഹുമാനമുള്ള ആളാണ് ജി ശങ്കരപ്പിള്ള സാർ. അദ്ദേഹത്തിന്റെ ഈ ശൂന്യത എനിക്ക് ഒരു ആത്മനൊമ്പരം തന്നെയാണ് പ്രേം കുമാർ പറയുന്നു.

You May Also Like