Connect with us

Hi, what are you looking for?

Film News

പൃഥ്വിരാജ് തിരിച്ചു പോകുന്നു…! ഒടുവില്‍ പൂര്‍ത്തിയാക്കിയത് മൂന്ന് സിനിമകള്‍..!

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ആണ് പൃഥ്വിരാജ്. ഒരു നടന്‍ എന്നതിലുപരി സിനിമാ രംഗത്തെ ഒരുവിധപ്പെട്ട പ്രധാനമേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച താരമാണ് അദ്ദേഹം. ഇപ്പോഴിതാ പുതുതായി ചിത്രീകരിച്ച മൂന്ന് സിനിമകളുടെ എല്ലാ ജോലികളും തീര്‍ത്തുവെച്ച് വീണ്ടും വലിയൊരു ഇടവേള എടുക്കുകയാണ് പൃഥ്വിരാജ്. അദ്ദേഹം തന്നയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്.

ഷാജി കൈലാസിനൊപ്പമുള്ള ‘കടുവ’ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പങ്കുവച്ച കുറിപ്പിലാണ് താന്‍ ഒരു വലിയ ഇടവേള എടുക്കുന്നതിനെ കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. എന്താണ് ആ ഇടവേളയ്ക്കുള്ള കാരണം എന്നല്ലേ ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയ്ക്കായി വീണ്ടും കേരളത്തില്‍ നിന്ന് പോവുകയാണ് പൃഥ്വിരാജ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Prithviraj-Sukumaran.actor

കടുവയുടെ ആക്ഷന്‍ ഡയറക്ടറായ കനല്‍ കണ്ണനെ കുറിച്ച് പറയുന്ന പൃഥ്വിരാജിന്റെ കുറിപ്പിലാണ് ആടുജീവിതത്തിനായി ഇടവേള എടുക്കുന്നതിനെ കുറിച്ചും നടന്‍ പരാമര്‍ശിച്ചിരിക്കുന്നത്. തനിക്കും ആടുജീവിതം എന്ന സിനമയ്ക്കും ഇനി കുറേ ദിവസങ്ങള്‍ ആവശ്യമായുണ്ട് അതുകൊണ്ട് ഒരു വലിയ ഇടവേള എടുക്കുകയാണ്. കടുവ എന്ന സിനിമയിലെ ആക്ഷന്‍ ഡിസൈന്‍ ചെയ്യാന്‍ ഷാജി ഏട്ടന്റെ കൂടെ ഒരു പങ്ക് ഞങ്ങള്‍ക്കുമുണ്ട്. പുരോഗമിച്ചുകൊണ്ടിരുന്ന മൂന്ന് സിനിമകളുടെ ജോലി ഞാന്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കി.

കടുവയും, ജനഗണമനയും, ഗോള്‍ഡും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവ ഓരോന്നായി നിങ്ങളിലെത്തും. ഇപ്പോഴിതാ, ഒരിക്കല്‍ കൂടി ആടുജീവിതത്തില്‍ വീണ്ടും ചേരുന്നതിന് മുമ്പ് ഞാന്‍ ഒരു ഇടവേള എടുക്കുകയാണ്, കാരണം ആ ചിത്രത്തിന് അങ്ങനെയൊരു ഇടവേള ആവശ്യമാണ്. ഞങ്ങള്‍ ഉടന്‍ തന്നെ അള്‍ജീരിയയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കും, തുടര്‍ന്ന് ജോര്‍ദാനിലേക്ക് മാറും. ആവേശകരമായ സമയങ്ങളാണ് ഇനി എന്നും എന്നാണ് പൃഥ്വിരാജ് ആരാധകരോട് അറിയിച്ചിരിക്കുന്നത്.

 

 

You May Also Like