Connect with us

Hi, what are you looking for?

Film News

കീഹോള്‍ ശസ്ത്രക്രിയ കഴിഞ്ഞു!! പൃഥ്വിയ്ക്ക് രണ്ട് മാസം വിശ്രമം, എമ്പുരാനടക്കമുള്ള ചിത്രങ്ങള്‍ വൈകും

‘വിലായത്ത് ബുദ്ധ’യുടെ ഷൂട്ടിങ്ങിനിടെ പരുക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ കഴിഞ്ഞു. കാലിലെ പരുക്കിനായിരുന്നു ശസ്ത്രക്രിയ. കാലിന്റെ ലിഗമെന്റിനു പരുക്കേറ്റ താരത്തിന് രാവിലെയാണ് കീഹോള്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുറഞ്ഞത് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുള്ളത്.

മറയൂരിലായിരുന്നു ‘വിലായത്ത് ബുദ്ധ’യുടെ ഷൂട്ടിംഗ്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചാടിയിറങ്ങുന്നതിനിടെയാണു പരിക്കേറ്റത്.

വിശ്രമത്തിലായതോടെ വരാനിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങള്‍ വൈകും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്റെയും’ താരം നായകനാകുന്ന നിരവധി സിനിമകളുടെയും ചിത്രീകരണവും പ്രീ പ്രൊഡക്ഷന്‍ ജോലികളൊക്കെ നീട്ടിവയ്‌ക്കേണ്ടിവരും. ‘വിലായത്ത് ബുദ്ധ’, ‘ഗുരുവായൂരമ്പല നടയില്‍’ എന്നീ ചിത്രങ്ങളിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്നത്.

ജൂലൈ രണ്ടിന് എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു താരം. സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം തല്‍ക്കാലം നീട്ടിവച്ചെന്നാണ് റിപ്പോര്‍ട്ട്.

ജിആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരില്‍ തന്നെയാണ് ജയന്‍ നമ്പ്യാര്‍ സിനിമയാക്കുന്നത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ സംവിധാനം ചെയ്യാനിരുന്നതായിരുന്നു ചിത്രം.

പ്രിയംവദ കൃഷ്ണയാണ് ചിത്രത്തില്‍ നായിക. ചന്ദന മോഷ്ട്ടാവായ ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്‍, അനു മോഹന്‍, രാജശ്രീ നായര്‍, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലെത്തുന്നുണ്ട്. മികച്ച ആക്ഷന്‍ ചിത്രമായിരിക്കും വിലായത്ത്ബുദ്ധ.

You May Also Like