Connect with us

Hi, what are you looking for?

Film News

വെറുതെ വിടില്ല..! ലാലേട്ടനൊപ്പമുള്ള ഫോട്ടോയില്‍ പൃഥ്വിരാജ് ഒളിപ്പിച്ച ആ വലിയ രഹസ്യം..!

മലയാള സിനിമയുടെ നടന വിസ്മയം, മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ എന്ന ഹാഷ്ടാഗുകള്‍ നിറയുമ്പോള്‍ യുവതാര നിരയിലെ പ്രമുഖ നടന്മാരില്‍ ഒരാളായ പൃഥ്വിരാജ് മോഹന്‍ലാലിന് പിറന്നാള്‍ ദിനം നേര്‍ന്നുകൊണ്ട് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ഫോട്ടോയും അടിക്കുറിപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ബ്രോ ഡാഡി ഷൂട്ടിംഗ് ലൊക്കേഷനിലെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് പിറന്നാള്‍ ആശംസകള്‍ കുറിച്ചിരിക്കുന്നത്.

ഇല്ല ഞാന്‍ വെറുതെ വിടില്ല..! അടുത്ത വര്‍ഷം വീണ്ടും വരും.. ജന്മദിനാശംസകള്‍ ചേട്ടാ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. എമ്പുരാന്റെ വിശേഷമാണ് ഇതിലൂടെ പറഞ്ഞിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പ് എല്‍ 2 എന്ന ക്യാപ്ഷനോടെ മോഹന്‍ലാലിന്‌റെ ഒരു ഫോട്ടോ പൃഥ്വി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. പൃഥ്വിരാജിന്റെ ആദ്യത്തെ സംവിധാനമായിരുന്നു ലൂസിഫര്‍. ഈ സിനിമ ഒരു ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു, ലൂസിഫര്‍ വിജയം കണ്ടതോടെയാണ് സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പൃഥ്വിരാജ് പ്രഖ്യാപിച്ചത്.

ഇപ്പോള്‍ ഇരുവരും ഒന്നിക്കുന്ന എമ്പുരാന്‍ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍, അതിനിടെ ബ്രോഡാഡി എന്ന സിനിമയും പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്തിരുന്നു. അച്ഛന്റേയും മകന്റേയും സ്‌നേഹബന്ധത്തിന്റെ കഥ പറഞ്ഞ ഈ സിനിമ ഒരു ഒടിടി റിലീസായിരുന്നു.

അടുത്ത വര്‍ഷം വീണ്ടും വരും എന്ന് ക്യാപ്ഷനൊപ്പം പങ്കുവെച്ചതോടെ എമ്പുരാന്‍ അടുത്ത വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പൃഥ്വിരാജ് പറഞ്ഞു വെയ്ക്കുന്നത് എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മോഹന്‍ലാല്‍ പൃഥ്വിരാജ് എന്ന ഈ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടിനായി ആരാധകരും കട്ട വെയ്റ്റിംഗിലാണ്.

You May Also Like