Connect with us

Hi, what are you looking for?

Film News

പൃഥ്വിരാജ് ധരിച്ച ഈ ടീ-ഷര്‍ട്ടിന് പോലും ഇത്രയും വിലയോ..? കണ്ണ് തള്ളി ആരാധകര്‍!!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. ആഡംബര കാര്‍ സ്വന്തമാക്കിയതിന് പിന്നാലെ അദ്ദേഹം ധരിച്ച പുതിയ ടീ ഷര്‍ട്ടിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ കടുവയാണ്. ഇപ്പോഴിതാ ഈ സിനിമയുടെ പ്രമോഷന്‍ സമയത്ത് അദ്ദേഹം ധരിച്ച ടീഷര്‍ട്ടിന്റെ വില കേട്ടാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്. അലക്‌സാണ്ടര്‍ മക്വീന്‍ എന്ന കമ്പനിയുടെ വിലകൂടിയ വസ്ത്രമാണ് അദ്ദേഹം പ്രമോഷന് വേണ്ടി ധരിച്ച് എത്തിയത്. ലണ്ടന്‍ ബേസ്ഡ് കമ്പനിയുടെ വസ്ത്രമാണ് ഇത്.

1992 ല്‍ സ്ഥാപിതമായ വസ്ത്ര വ്യാപാര കമ്പനിയാണ് അലക്‌സാണ്ടര്‍ മക്വീന്‍. 25,000 രൂപയോളം വില വരുന്ന ടീ ഷര്‍ട്ട് ആണിത്. ഈ വസ്ത്രം ധരിച്ചാണ് പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കടുവയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനായി മീഡിയയ്്ക്ക് മുന്നില്‍ എത്തിയിരുന്നത്. പൃഥ്വിരാജ് ധരിക്കുന്ന ഒരു ടീഷര്‍ട്ടിന് പോലും ഇത്രയും വിലയോ എന്നാണ് ആരാധകര്‍ അമ്പരന്ന് കൊണ്ട് ചോദിക്കുന്നത്.

അദ്ദേഹം ധരിച്ച ടീ ഷര്‍ട്ടിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അതേസമയം, പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമയായ കടുവയെ കുറിച്ചുള്ള വാര്‍ത്തകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ഷാജി കൈലാസ് എന്ന സംവിധായകന്‍ ഒരുക്കുന്ന ഒരു മാസ് പടം എന്നതും

അതില്‍ പൃഥ്വിരാജ് നായകനായി എത്തുന്നു എന്നതുമാണ് ഈ സിനിമയെ പ്രേക്ഷകരിലേക്ക് ആകര്‍ഷിക്കുന്ന ഏറ്റവും വലിയ ഘടകം, ഒരു ഇടിപടം പ്രതീക്ഷിച്ച് പോയ ഓരോ പ്രേക്ഷനേയും ആനന്ദിപ്പിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് സിനിമയെ കുറിച്ച് പൊതുവെയുള്ള അഭിപ്രായം.

You May Also Like