Connect with us

Hi, what are you looking for?

Film News

‘മോനേ ഇതെനിക്ക് ചെയ്യണം’ ഷാജി കൈലാസ് അന്നങ്ങനെ പറഞ്ഞു; പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനായി ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് കടുവ. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമക്കായി കാത്തിരിക്കുന്നത്. സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷാജി കൈലാസിന്റെ തിരിച്ചുവരവിനെ കുറിച്ചും കടുവയിലൂടെ ഷാജി കൈലാസ് എന്ന സംവിധായകന്റെ സ്‌റ്റൈല്‍ ഓഫ് മേക്കിങ് പ്രേക്ഷകര്‍ക്ക് വീണ്ടും ആസ്വദിക്കാമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

‘മലയാളസിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് മാറിനിന്ന ഷാജിയേട്ടനോട് ഞാന്‍ പറഞ്ഞത്, കടുവപോലൊരു സിനിമയിലൂടെയാണ് തിരിച്ചുവരേണ്ടതെന്ന് പൂര്‍ണബോധ്യമുണ്ടെങ്കില്‍ മാത്രം നമുക്കിത് ചെയ്യാമെന്നാണ്. കഥകേട്ട്, തിരക്കഥ വായിച്ചശേഷം അദ്ദേഹം പറഞ്ഞത്, ‘മോനേ ഇതെനിക്ക് ചെയ്യണം’ എന്നാണ്. അതിനുശേഷമാണ് ഞാനും ലിസ്റ്റിന്‍ സ്റ്റീഫനും കൂടി സിനിമയുടെ നിര്‍മാണം ഏറ്റെടുത്തത്. കടുവയിലൂടെ ഷാജി കൈലാസ് എന്ന സംവിധായകന്റെ സ്‌റ്റൈല്‍ ഓഫ് മേക്കിങ് പ്രേക്ഷകര്‍ക്ക് വീണ്ടും ആസ്വദിക്കാം. ആറാംതമ്പുരാനും നരസിംഹവുമെല്ലാം തിയേറ്ററിലിരുന്ന് ആവേശത്തോടെ കണ്ട പ്രേക്ഷകരില്‍ ഞാനും ഉള്‍പ്പെടും. അദ്ദേഹത്തെപ്പോലുള്ള സംവിധായകര്‍ മലയാളത്തില്‍ സജീവമായി നില്‍ക്കുകതന്നെ വേണം’. പൃഥ്വിരാജ് പറഞ്ഞു.

‘ആദം ജോണി’ന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.

 

You May Also Like