Connect with us

Hi, what are you looking for?

Film News

ആരാധകരുടെ മനം കൊള്ളയടിച്ച് പ്രിയ വാര്യര്‍! ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

കണ്ണിറുക്കി ആരാധകരുടെ മനസ്സില്‍ ഇടം നേടിയ നടി പ്രിയ പ്രകാശ് വാര്യറുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഷര്‍ട്ട് മോഡല്‍ ടോപ്പും പാന്റും ധരിച്ചാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ തരംഗമായി മാറുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരം പങ്കുവെച്ച ഗ്ലാമറസ് ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു.

മുംബൈയില്‍ വെച്ചാണ് താരം ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഭരത് ആണ് പ്രിയയുടെ ഈ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. അമീഷി ഷാ ആണ് താരത്തിന്റെ ഫോട്ടോഷൂട്ടിന്റെ ക്രിയേറ്റീവ് അസിസ്റ്റന്‍ഡ്. ഹെന്ന അക്തര്‍ ആണ് നടിയ്ക്ക് സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ഉപാസനയാണ് പ്രിയയ്ക്ക് മേക്കപ്പും ഹെയര്‍സ്റ്റൈലിംഗും ചെയ്തിരിക്കുന്നത്.

പ്രിയ വളരെ ജെനുവിന്‍ ആയുള്ള വ്യക്തിയാണെന്നും സുന്ദരിയാണെന്നും എല്ലാമാണ് ആരാധകര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായങ്ങള്‍ കുറിയ്ക്കുന്നത്.. പ്രിയ അന്നന്ന് സുന്ദരിയായി വരികയാണ്.. നിങ്ങളെ ഒന്ന് നേരില്‍ കാണാന്‍ ഒരുപാട് ആഗ്രഹം ഉണ്ടെന്നും ആരാധകര്‍ കുറിയ്ക്കുന്നു..

അതേസമയം, താരത്തിന്റെ അടുത്ത മലയാള സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചിലര്‍ ആരായുന്നുണ്ട്, സുരാജ് വര്‍മ്മ സംവിധാനം ചെയ്യുന്ന കൊള്ള

എന്ന സിനിമയാണ് പ്രിയയുടെ ഏറ്റവും പുതിയ മലയാള സിനിമ. രജീഷ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജീഷ വിജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

You May Also Like