Connect with us

Hi, what are you looking for?

Film News

പൊറുക്കുക എന്നത് ദൈവികം!! ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാവും ശ്രീനി അങ്ങനെ പറയുന്നത്!! ആത്മമിത്രങ്ങളെ കുറിച്ച് പ്രിയദര്‍ശന്‍

മോഹന്‍ലാലും ശ്രീനിവാസനുമാണ് ഇപ്പോള്‍ സോഷ്യലിടത്തെ ചര്‍ച്ചകളില്‍ നിറയുന്നത്. മോഹന്‍ലാലിനെ കുറിച്ച് ശ്രീനിവാസന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. രോഗാവസ്ഥയെ അതിജീവിച്ച് തിരിച്ചെത്തിയ ശ്രീനിയെ സ്‌നേഹചുംബനം നല്‍കി മോഹന്‍ലാല്‍ സ്വീകരിക്കുന്ന ചിത്രമാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. ‘മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്ടര്‍ ആണെന്ന് മനസിലായെന്നായിരുന്നു’ ശ്രീനിവാസന്‍ അതിനോട് പ്രതികരിച്ചിരുന്നത്. പിന്നാലെയാണ് ശ്രീനിവാസന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നടത്തിയത്.

ഇരുവരുടെയും അടുത്ത സുഹൃത്ത് പ്രിയദര്‍ശന്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. രണ്ടു പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സില്‍ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്, പറഞ്ഞാണ് പ്രിയന്‍ തുടങ്ങുന്നത്.

എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം. എനിക്കറിയില്ല! ഈ പ്രശ്‌നത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം അറിയാതെ ഞാന്‍ അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. സത്യന്‍ അന്തിക്കാടിനും ഇതില്‍ പ്രയാസമുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് മനസ്സിലാവുന്നില്ല. വിചിത്രമായിട്ടാണ് തോന്നുന്നതെന്നും പ്രിയന്‍ പറയുന്നു.

അതേസമയയം, ഈ വാര്‍ത്തകളോട് ഒന്നും മോഹന്‍ലാല്‍ ഒരിക്കല്‍ പോലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശമെന്നാണ് താന്‍ കാണുന്നത്. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിക്കുന്നത്. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം അങ്ങനെ പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതുന്നത്. ശ്രീനിവാസനെ നന്നായിട്ട് മോഹന്‍ലാലിന് അറിയാമെന്നും പ്രിയദര്‍ശന്‍ പറയുന്നു.

You May Also Like