Connect with us

Hi, what are you looking for?

Film News

‘പുഷ്പ 2’ സംഘം സഞ്ചരിച്ച ബസ് ആക്‌സിഡന്റായി!!

അല്ലു അര്‍ജുന്‍ ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രാണ് ‘പുഷ്പ 2’. സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും ഒരുമിച്ച ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. അന്നുമുതല്‍ ആരാധക ലോകം ഒന്നടങ്കം രണ്ടാംഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അതേസമയം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. തെലങ്കാനയിലെ നല്‍ഗോഡയില്‍ വച്ചാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദ്- വിജയവാഡ ഹൈവേയില്‍ ആര്‍ട്ടിസ്റ്റുകളുമായി സഞ്ചരിച്ചിരുന്ന ബസുകളിലൊന്ന് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസില്‍ ഇടിച്ചാണ് അപകടം.
പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പുഷ്പ 2 ന്റെ നിര്‍മ്മാതാക്കള്‍ ചിത്രം 2024 ന്റെ തുടക്കത്തില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. സുകുമാറിന്റെ പെര്‍ഫെക്ഷന് വേണ്ടിയുള്ള കാത്തിരിപ്പ് സിനിമയുടെ റിലീസ് വൈകിപ്പിക്കും. ഷൂട്ടിംഗ് തിരക്കിട്ട് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല, അതിനാല്‍, നിര്‍മ്മാതാക്കള്‍ പുഷ്പ 2 2024 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

You May Also Like