Connect with us

Hi, what are you looking for?

Film News

പുഷ്പ 2 റിലീസ് പ്രഖ്യാപിച്ചു!!! ചിത്രം എത്തുന്നത് 17 ഭാഷകളില്‍

ആരാധകലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജ്ജുന്‍ ചിത്രം
പുഷ്പ 2 റിലീസ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റ് ചിത്രമായിരുന്നു പുഷ്പ. പുഷ്പരാജായിട്ടാണ് സൂപ്പര്‍ ഹീറോ അല്ലു അര്‍ജ്ജുന്‍ എത്തിയത്. അതേസമയം, രണ്ടു ഭാഗങ്ങളിലായി ആദ്യം തന്നെ പ്രഖ്യാപിച്ച ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങി രണ്ടുവര്‍ഷമാവുമ്പോഴും രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പോലും തുടങ്ങിയിട്ടില്ല.

പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഡിസംബര്‍ 12 മുതല്‍ ആരംഭിക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം 2024 സംക്രാന്തിക്ക് ഫെസ്റ്റിവെല്‍ റിലീസ് ചെയ്യാനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കെജിഎഫ് 2 റിലീസ് ചെയ്തതിനു സമാനമായി രാജ്യാന്തര വിപണിയിലും ഒരേസമയം റിലീസ് ചെയ്യാനാണ് തീരുമാനം. 17 ഭാഷകളില്‍ ആണ് പുഷ്പ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

ബാങ്കോക്ക് വനമേഖലയിലാണ് ആദ്യ ഷെഡ്യൂള്‍ ഷൂട്ട് ചെയ്യുക. 2 ആഴ്ചത്തെ ഷെഡ്യൂള്‍ ആയിരിക്കും അവിടെ. കഴിഞ്ഞ മാസം ചിത്രത്തിലെ ചില ട്രയല്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. പുഷ്പയുടെ വാര്‍ഷിക ദിനത്തില്‍ ഡിസംബര്‍ 17ന് ഇത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും എന്നാണ് സൂചനകള്‍.

രശ്മിക മന്ദാന തന്നെയാവും ശ്രീ വല്ലിയായി ചിത്രത്തില്‍ എത്തുക. പുഷ്പ 2 ല്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ എത്തും. നിലവില്‍ പുഷ്പയുടെ റഷ്യന്‍ റിലീസുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലാണ് അല്ലു അര്‍ജുന്‍. റഷ്യ, ജപ്പാന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പ്രചാരണ പരിപാടികള്‍ വലിയ വിജയമായിരുന്നു.

You May Also Like