Connect with us

Hi, what are you looking for?

Film News

ശ്രീലക്ഷ്മിക്ക് അഭിനയിക്കാന്‍ താല്‍പമര്യമുണ്ടോ? മലയാളി മോഡലിനെ ക്ഷണിച്ച് രാം ഗോപാല്‍ വര്‍മ്മ

മലയാളി മോഡലിനെ ബോളിവുഡിലേക്ക് ക്ഷണിച്ച് പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിനെയാണ് സംവിധായകന്‍ ബോളിവുഡിലേക്ക് ക്ഷണിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായ താരമാണ് ശ്രീലക്ഷ്മി.

കഴിഞ്ഞ ദിവസം ശ്രീലക്ഷ്മിയുടെ ഒരു ഇന്‍സ്റ്റഗ്രാം റീല്‍സ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇത് ആരാണെന്ന് അന്വേഷിച്ചിരുന്നു. ആ പോസ്റ്റ് വൈറലായതോടെയാണ് ശ്രീലക്ഷ്മിക്ക് അഭിനയിക്കാന്‍ താല്‍പമര്യമുണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി ട്രോളുകളും നിറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മാരെയും യുട്യൂബര്‍മാരെയും വെറുതെ വിടൂ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലലൂടെ ശ്രദ്ധേയയാണ് ശ്രീലക്ഷ്മി.

You May Also Like