Connect with us

Hi, what are you looking for?

Film News

ഇന്ദ്രൻസ്, ഭാവന എന്നിവർ അഭിനയിച്ച ‘റാണി’ എന്ന ചിത്രത്തിലെ വാഴേണം എന്ന ഗാനത്തിന്റെ വീഡിയോ പുറത്തു വിട്ടു 

പതിനെട്ടാം പടി  എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘റാണി’യിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ ഭാവന, ഇന്ദ്രൻസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് റാണി, ചിത്രത്തിന്റെ രചനയും ശങ്കർ രാമകൃഷ്ണൻ ആണ് നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ വാഴേണം വാഴേണം എന്ന ഗാനം ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മേന മേലത്താണ് ഈ ഗാനം ആലപിച്ചതും, സംഗീതം നിർവ്വഹിച്ചതും. ചിത്രത്തിൽ ഇന്ദ്രൻസ്, ഭാവന തുടങ്ങിയവരെ കൂടാതെ ഗുരു സോമ സുന്ദരം, ഹണി റോസ്, മാല പാർവതി, പുതുമുഖം നിയതി, അനുമോൾ, അശ്വിത് ലാൽ, മണിയൻ പിള്ള രാജു,ഉർവശി  തുടങ്ങിയവരും വേഷമിടുന്നു.

അപ്പു ഭട്ടതിരി ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്വഹിച്ചിരിക്കുന്നത്. സംഘാടനം സുപ്രീം സുന്ദർ, ചിത്രം ഉടൻ റിലീസ് ചെയ്യു൦, ശങ്കർ രാമകൃഷ്ണൻ, ജിമ്മി ജേക്കബ്, വിനോദ് മേനോൻ തുടങ്ങിയവരാണ് ചിത്രം നിർമിക്കുന്നത്,

You May Also Like