Connect with us

Hi, what are you looking for?

Film News

മകനെ ഒക്കത്തിരുത്തി രേഖ രതീഷ്, പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കുടുബ പ്രേക്ഷകർക്ക് വളരെ സുപരിചിത ആയ നായിക ആണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയലിലെ പദ്മാവതി എന്ന ശ്രേധേയ കഥാപാത്രമാണ് രേഖയെ പ്രശസ്തിയിൽ എത്തിച്ചത്. സീരിയലില്‍ ഉത്തമ പത്‌നിയും, നാല് മക്കളുടെ അമ്മയുമൊക്കെയാണ് രേഖ. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റയ്ക്കാണ്. അയന്‍ എന്ന മകന്‍ ഉണ്ട്. നിരവധി സിനിമകളിലുള്ള അഭിനയത്തിലൂടെ താരം സിനിമ പ്രേമികൾക്ക് ഏറെ സുപരിച്ചതയായിരുന്നു. കുറച്ചു നാൾ സിനിമയിൽ നിന്നും വിട്ട് നിന്ന താരം മിനിസ്‌ക്രീനിലൂടെ പ്രേഷകരുടെ മുന്നിൽ എത്താൻ തുടങ്ങി. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറാൻ രേഖയ്ക്ക് അധിക സമയം വേണ്ടി വന്നില്ല.

സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പുറത്ത് വിട്ടിരിക്കുന്നത്.മകന് ഒപ്പമുളള വ്യത്യസ്ത ഫോട്ടോഷൂട്ടുമായിട്ടാണ് മിനി സ്‌ക്രീനിന്റെ സ്വന്തം പദ്മാവതി സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. ‘ആൺമക്കൾ ഒരമ്മയുടെ ജീവിതത്തിന്റെ അവതാരകരാണ്’ എന്ന ക്യാപ്‌ഷനോടെ മകൻ അയാന് ഒപ്പമുള്ള കിടിലൻ ചിത്രങ്ങളുമായിട്ടാണ് രേഖ രതീഷ് എത്തിയിരിക്കുന്നത്!! ആദ്യമായിട്ടാണ് മകനൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ രേഖ രതീഷ് പങ്ക് വച്ചിരിക്കുന്നത്. EOS R ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മനോഹരമായ ക്യാപ്‌ഷനുകളിലൂടെയാണ് രേഖ ഓരോ ചിത്രങ്ങളും പങ്ക് വച്ചിരിക്കുന്നത്!

സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. സീരിയലുകളിൽ ശോഭിച്ചു നിൽക്കുകയാണ് താരം. സ്വാഭാവികമായ അഭിനയം കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്. അടുത്തിടെയാണ് താരം പുതിയതായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഡബ്ല്യൂ വിത്ത് രേഖ എന്ന പേരിൽ ആരംഭിച്ച ചാലിൽ ഇതിനോടകം തന്നെ രണ്ടു മൂന്നു വിഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. സഹപ്രവർത്തകരുമായുള്ള ഒരു ചാറ്റ് ഷോയും ഗെയിമും ആണ് താരം ചാലിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്.

You May Also Like