Connect with us

Hi, what are you looking for?

Film News

ഇനിയെങ്ങനെ മുന്‍പോട്ട് എന്ന ചോദ്യമായിരുന്നു എന്റെ മുന്നില്‍, തുറന്ന് പറഞ്ഞ് രസ്‌ന

പാരിജാതം എന്ന ഒറ്റ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രസ്‌ന. ഇതിലെ അരുണ, സീമ എന്ന ഇരട്ടവേഷങ്ങളില്‍ രസ്‌ന തകര്‍ത്താടി. ഇതിന് ശേഷം വൃന്ദാവനം എന്ന സീരിയലിലും രസ്‌ന എത്തി. സംവിധായകനെ വിവാഹം കഴിച്ച മകളുമായി കഴിയുകയാണ് നടി ഇപ്പോള്‍. ഇപ്പോള്‍ താരത്തിന്റെ ഒരു പഴയകാല വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു നടിയുടെ തുറന്ന് പറച്ചില്‍.

രസ്‌നയുടെ വാക്കുകള്‍-

പല സ്ഥലങ്ങളില്‍ പോകുമ്പോള്‍ അച്ഛനെ കുറിച്ച് നിരവധി ചോദ്യം വരാറുണ്ട്. അവിടെയെല്ലാം പല കള്ളങ്ങള്‍ ആണ് പറയാറുള്ളത്, അച്ഛന് ബിസിനസ് ആണ് , അച്ഛന്‍ വെളിയിലാണ് എന്നൊക്കെയാണ് പറയാറ് , എന്നാല്‍ സത്യത്തില്‍ അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ്.
അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കുകയും ഇപ്പോള്‍ അവര്‍ക്കൊപ്പം താമസിക്കുകയും ചെയ്യുന്നു. അതേസമയം താനും അനുജത്തിയും അമ്മയും തനിച്ചായിരുന്നു താമസിച്ചിരുന്നത്.

ഞാന്‍ ഒമ്പതില്‍ പഠിക്കുമ്പോഴാണ് അവര്‍ തമ്മില്‍ വേര്‍പിരിയുന്നത്. അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്യുമ്പോള്‍ വാടകവീട്ടിലേക്ക് ആണ് ഷിഫ്റ്റ് ചെയ്തത് . അപ്പോള്‍ ഒരു സ്പൂണ്‍ തൊട്ട് വാങ്ങേണ്ടിവന്നു . ആദ്യത്തെ സീരിയല്‍ തീരുന്ന സമയമായിരുന്നു രണ്ടാമത്തെ സീരിയല്‍ ആയിട്ടുമില്ല അപ്പോഴൊക്കെ ഇനിയെങ്ങനെ മുന്‍പോട്ട് എന്ന ചോദ്യമായിരുന്നു എന്റെ മുന്നില്‍. അമ്മയ്ക്കും വേറെ ജോലി ഒന്നും ഇല്ലായിരുന്നു.
അങ്ങനെയാണ് അഭിനയജീവിതം തുടങ്ങുന്നത് എന്ന് രസ്ന പറയുന്നു. ഇപ്പോള്‍ സ്വയം അഭിമാനം തോന്നുന്നു എന്നും , സ്വന്തമായി വീട് വച്ച് വണ്ടി വാങ്ങി, ശരിക്കും നല്ലൊരു വസ്ത്രം പോലും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നാണ് ഞാന്‍ ഇങ്ങനെയൊക്കെ ആയത്. സാമ്പത്തികമായി ഉയരുന്നു എന്ന് കണ്ടപ്പോള്‍ അച്ഛനും വിളിക്കാന്‍ തുടങ്ങി.

You May Also Like