Connect with us

Hi, what are you looking for?

Film News

അച്ഛൻ എന്നെ ഇറക്കിവിട്ടു, എന്റെ അധോലോകവാസം ഞാൻ സിനിമയാക്കും ധ്യാൻ 

ഏതൊരു അഭിമുഖവും അതി രസകരമാക്കുന്ന ഒരു നടൻ ആണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ ചില വാചകങ്ങൾ ട്രോളുകളായി പോലും എത്താറുണ്ട്. ഇപ്പോൾ തന്റെ അധോലോകവാസത്തിന്റെ കഥ പറയുകയാണ് ധ്യാൻ. ഒരിക്കൽ തന്റെ അച്ഛൻ ശ്രീനിവാസൻ തന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട്. ഒരു മനുഷ്യനെ എത്ര മാത്രം വെറുപ്പിക്കാൻ സാധിക്കുമോ അത്രത്തോളം താൻ വെറുപ്പിച്ചിട്ടുണ്ട്. താൻ മൂന്നു വര്ഷത്തോളം കോളേജിൽ ആണെന്ന് പറഞ്ഞു കൊണ്ട് അധോലോകവാസം ജീവിച്ചിരുന്നു ധ്യാൻ പറയുന്നു.

അച്ഛന്റെ തെറ്റല്ല തന്നെ പുറത്തക്കാൻ കാരണം. എന്റെ തെറ്റാണു. ഒരു മനുഷ്യനെ എത്രമാത്രം വെറുപ്പിക്കാൻ പറ്റുമോ അത്രത്തോളം താൻ വെറുപ്പിച്ചിട്ടുണ്ട്. നീ ഇറങ്ങി പൊക്കോ എന്ന് മാത്രമേ ഇനിയും അച്ഛൻ പറയാൻ ഉള്ളൂ. അതിനു മുൻപ് ഞാൻ എന്റെ ബാഗുമായി ഇറങ്ങി. അച്ഛൻ എന്നെ ഒരു എൻജിനിയറിങ് കോളേജിൽ ചേർത്തിരുന്നു. ഞാൻ ആകെ ആറുമാസം മാത്രമേ പോയുള്ളൂ ബാലൻസ് മൂന്നു വര്ഷത്തോളം ഞാൻ പോയില്ല ധ്യാൻ പറയുന്നു.

അത് ഞാൻ കോളേജിൽ കള്ള അഡ്രസ്സും,ഫോൺ നമ്പറും ആയിരുന്നു കൊടുത്തത്. പഠനത്തിനിടയിൽ ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ എന്റെ പഠനത്തിന്റെ കാര്യം ചോദിക്കും ഞാൻ ഓരോ സപ്പ്ളി എഴുതാനുണ്ടെന്നു പറഞ്ഞു മുങ്ങും. അത് അച്ഛൻ വിശ്വസിക്കും എന്നാൽ ഒരു ദിവസം അവർ കോളേജിൽ വന്നു തിരക്കി അങ്ങനെ എന്റെ കള്ളം അവർക്ക് മനസിലായി. ഞാൻ ആ മൂന്നര വര്ഷവും അധോലോകവാസവും ആയി നടക്കുകയായിരുന്നുഈ ഒരു കാര്യം ഞാൻ ഒരു സിനിമ ആക്കും ധ്യാൻ പറയുന്നു.

You May Also Like