Connect with us

Hi, what are you looking for?

Film News

ഇത്തിള്‍കണ്ണികളാവാന്‍ വന്നവര്‍ക്ക് ഇരട്ടി പണി കൊടുത്തിട്ടുണ്ട്!!! ആരോപണങ്ങള്‍ക്ക് മറുപടിയുമായി റോബിന്‍-വീഡിയോ

ബിഗ് ബോസ് താരമായെത്തി സോഷ്യലിടത്ത് ശ്രദ്ധേയനായ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിതാ സ്വന്തമായി സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ് റോബിന്‍. രാവണയുദ്ധം എന്ന ചിത്രത്തിലൂടെയാണ് റോബിന്റെ സിനിമാ എന്‍ട്രി. റോബിന്റെ ഭാവിവധു ആരതി പൊടിയാണ് ചിത്രത്തില്‍ നായികയാവുന്നത്. റോബിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് റോബിന്‍. ഒരു കോളേജിലെ പ്രോഗാമിനിടയിലാണ് റോബിന്‍ മീഡിയയ്ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത്.

ഷോയിലൂടെ താരമായ ശേഷം നിരവധി പേര്‍ തന്നെയടുത്ത് അവരുടെ ദുരദ്ദേശങ്ങള്‍ക്ക് വേണ്ടി മാത്രം തന്റെ അടുത്തുവന്നു. അവരുടെ ദുരുദ്ദേശങ്ങള്‍ നടക്കാതെയായപ്പോള്‍ തനിക്കെതിരെയും ആരതി പൊടിക്കെതിരെയും ആരോപണങ്ങളുമായി എത്തി. തനിക്കിട്ട് പണി തരാന്‍ വേണ്ടി മാത്രം എത്തിയാല്‍ മിണ്ടാതിരിക്കുന്നയാളല്ല താന്‍. അവര്‍ക്ക് ഇരട്ടിയായി പണി തിരിച്ചുകൊടുത്തിട്ടുണ്ടെന്നും റോബിന്‍ രൂക്ഷമായി പൊട്ടിത്തെറിച്ചു.

തന്റെയടുത്ത് സ്‌നേഹത്തോടെ നില്‍ക്കുന്നവര്‍ക്ക് എന്നും ഇരട്ടി സ്‌നേഹം തിരിച്ചുകൊടുക്കും. തനിക്ക് തന്റെ അച്ഛനെയും അമ്മയെയും ആരതിയെയും മാത്രം ബോധ്യപ്പെടുത്തി ജീവിച്ചാല്‍ മതിയെന്നും റോബിന്‍ പറയുന്നു. താന്‍ സീറോയില്‍ നിന്നും ജീവിതം തുടങ്ങിയയാളാണ്. ഇനിയും താഴേക്ക് പോയാലും റോബിന്‍ അവിടെ നിന്നും എണീറ്റും ലക്ഷ്യത്തിലെത്തുമെന്നും താരം പറയുന്നു. താന്‍ തോറ്റ് പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ വാശിയോടെ ജയിച്ച് കാണിക്കണമെന്നുള്ള ചങ്കുറപ്പുള്ളയാളാണ് റോബിന്‍ രാധാകൃഷ്ണന്‍ എന്നും താരം പറയുന്നു.

താന്‍ തന്റെ ബിഎംഡ്യു കാറിന് സിസി അടക്കുന്നില്ലെന്ന ആരോപണവും റോബിന്‍ തള്ളി. 15 ലക്ഷം താന്‍ നല്‍കിയിട്ടുണ്ടെന്നും തനിക്ക് കാര്‍ എടുത്ത് നല്‍കിയ തന്റെ സുഹൃത്ത് ജീജോനെ വിളിച്ച് റോബിന്‍ വ്യക്തമാക്കി. ശാലുപേയാടിന്റെ ആരോപണങ്ങളെ പൊളിച്ചടുക്കിയിരിക്കുകയാണ് റോബിന്‍. മാത്രമല്ല താന്‍ അടുത്ത കാര്‍ പോര്‍ഷെ ബുക്ക് ചെയ്തിട്ടുണ്ടെന്നും റോബിന്‍ വ്യക്തമാക്കുന്നു.

You May Also Like