Connect with us

Hi, what are you looking for?

Film News

കണ്ടപ്പോള്‍ തകര്‍ന്നുപോയി…ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല!! റോഷാക്കിലെ കാറിന്റെ ഉടമ

മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തിയ്യറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം നിസാം ബഷീര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നായകന്‍ ലൂക്ക് ആന്റണിേേയാടൊപ്പം തന്നെ ശ്രദ്ധിക്കപ്പെടുന്നതാണ് അദ്ദേഹത്തിന്റെ കാര്‍. മുന്‍ ഭാഗം തകര്‍ന്ന നിലയിലാണ് ചിത്രത്തില്‍ മസാതാങ് കാര്‍ കടന്നുവരുന്നത്.

ചിത്രത്തിലേക്ക് തന്റെ പ്രിയപ്പെട്ട കാര്‍ കടന്നുവന്നതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് കാറിന്റെ ഉടമ അലന്‍. ഏറെ ഇഷ്ടത്തോടെ സൂക്ഷിച്ച കാറിന്റെ അവസ്ഥ കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് അലന്‍ പറയുന്നു.

ഒരുപാട് സിനിമകളിലേക്ക് പലരും തന്റെ കാര്‍ ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും കൊടുത്തില്ല. റോഷാക്കിന് വേണ്ടി കാര്‍ നല്‍കാന്‍ ഒറ്റ കാരണമേയുള്ളൂ, അത് മമ്മൂട്ടിയാണ് എന്നും അലന്‍ പറയുന്നു. കാറിനേ കുറിച്ചും ഉടമ അലനെ കുറിച്ചും സിനിമയുടെ പ്രമോഷന്‍ വേളയില്‍ തന്നെ മമ്മൂട്ടി പറഞ്ഞിരുന്നു.

മമ്മൂക്കയെ അത്രയും ഇഷ്ടമാണ്, ആ കാരണം കൊണ്ടാണ് കാര്‍ വിട്ടുനല്‍കിയത് എന്ന് അലന്‍ പറയുന്നു. ഒരുപാട് സിനിമകളില്‍ നിന്നും കാറിന് ഓഫര്‍ വന്നിരുന്നു. എന്നിട്ടും കാര്‍ കൊടുത്തില്ലായിരുന്നു. റോഷാക്കിന് വേണ്ടി കൊടുക്കാനുള്ള കാരണം മമ്മൂക്കയാണ് എന്നും അലന്‍ പറഞ്ഞു. തനിക്ക് പതിനെട്ടാം പിറന്നാളിന് സഹോദരന്‍ സമ്മാനിച്ചതാണ് മസ്താങ കാര്‍ എന്നും അലന്‍ പറയുന്നു.

ശരിയ്ക്കും കാറിന് റെഡ് കളര്‍ ആയിരുന്നു. ഡയറക്ടറിന് ഒരു ഷേഡി ഔട്ട് ലുക്ക് വേണമെന്ന് പറഞ്ഞതുകൊണ്ടാണ് ഗ്രേ കളറിലേക്ക് മാറ്റിയത്. ചിത്രത്തിന് വേണ്ടി കാറിന് കുറച്ച് ഡാമേജ് ഒക്കെ വരുത്തിയിട്ടുണ്ട്. കാറിന്റെ പ്രധാന പാര്‍ട്ട്‌സെല്ലാം റിമൂവ് ചെയ്ത് മാറ്റിയിരുന്നു, ആ ഒരു ഒറിജിനാലിറ്റി കൊണ്ടുവരാന്‍ ആര്‍ട്ട് ടീം ഒരുപാട് കഷ്ടപ്പെട്ടു. ഗ്ലാസൊക്കെ പൊട്ടിക്കിടക്കുന്നത് സിനിമയില്‍ കാണാം. അതെല്ലാം ശരിക്കും ആര്‍ട്ട് വര്‍ക്കാണ്. അതെല്ലാം ഡയറക്ടര്‍ ആദ്യമേ പറഞ്ഞിരുന്നു.

എന്നാല്‍, ആക്സിഡന്റ് സീനിന് വേണ്ടി ആര്‍ട്ട് വര്‍ക്ക് ചെയ്യുമെന്ന് പറഞ്ഞിരുന്നു. പക്ഷേ അപ്പോ എനിക്ക് അത് മനസിലായില്ലായിരുന്നു. എന്നാല്‍ വര്‍ക്ക് എല്ലാം കഴിഞ്ഞ് നേരിട്ട് കണ്ടപ്പോള്‍ നല്ല വിഷമമായി. വണ്ടി ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും ആ അവസ്ഥയില്‍ കാണുമ്പോള്‍ സങ്കടം വരും. എന്നാല്‍ ശരിയ്ക്കും സംഭവിച്ചിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ട് മനസിന് ആശ്വാസമായെന്നും അലന്‍ വ്യക്തമാക്കി.

You May Also Like