Connect with us

Hi, what are you looking for?

Film News

ലിയോയിൽ പറയത്തക്ക ഗംഭീര റോൾ ഒന്നും തൃഷയ്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലിയോ. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ നിരവധി റെക്കോർഡുകളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വിജയിയുടെ ശക്തമായ തിരിച്ച് വരവ് കൂടിയാണ് ചിത്രം. കോടികൾ ആണ് ചിത്രം ആദ്യ ദിവസം തന്നെ നേടിയത്. ചിത്രം പ്രദർശനത്തിന് ഏതുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് കൊടികൾക്കാണ് വിറ്റു പോയതെന്ന് വാർത്തകൾ വന്നിരുന്നു. തമിഴ് നാട്ടിൽ വലിയ ആഘോഷത്തോടെയാണ് ഈ വിജയ് ചിത്രത്തെ ആരാധകർ വരവേറ്റത്. സംഘർഷാവസ്ഥ ഉണ്ടാകുമെന്നു കരുതി കോടതി ചിത്രത്തിന്റെ വെളുപ്പിനെ ഉള്ള ഫാൻസ്‌ ഷോ ബാൻ ചെയ്തിരുന്നു. എന്നാൽ വിജയ് ആരാദകരിൽ പലരും വെളുപ്പിന് കേരളത്തിൽ വന്നാണ് ഫാൻസ്‌ ഷോ കണ്ടത്.

തൃഷയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത്. പതിനഞ്ച് വർഷത്തിന് ശേഷമാണു വിജയിയും തൃഷയും ഒന്നിക്കുന്നത്. അതും ചിത്രത്തിന് ഗുണം ചെയ്തിരുന്നു . എന്നാൽ ചിത്രത്തിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് തൃഷയെ അല്ലായിരുന്നു എന്നും സായ് പല്ലവിയെ ആയിരുന്നു എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ തന്റെ കഥാപാത്രത്തിന് ചിത്രത്തിൽ വേണ്ടത്ര പ്രാധാന്യമില്ല എന്ന് മനസ്സിലാക്കിയ സായ് പല്ലവി ചിത്രം വേണ്ടെന്നു വെക്കുകയായിരുന്നു. എന്നാൽ ഇനി ആര് എന്ന ചോദ്യത്തിനൊടുവിൽ ആണ് സംവിധായകൻ ലോകേഷ് തൃഷയിലേക്ക് എത്തിച്ചേരുന്നത്.

പതിനഞ്ച് വർഷത്തിന് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്നു എന്ന ലേബൽ ചിത്രത്തിന് ഗുണം ചെയ്യുമെന്നും ലോകേഷിന് മനസ്സിലായി. ചിത്രത്തിൽ തൃഷയ്ക് പറയത്തക്ക ഗംഭീര റോൾ ഒന്നുമില്ല എന്നത് സത്യമാണ്. ഒരു നായിക എന്നത് മാത്രമാണ് ചിത്രത്തിൽ തൃഷ. എന്നാൽ തൃഷ സന്തോഷത്തോടെയാണ് ആ വേഷം സ്വീകരിച്ചതും അഭിനയിച്ചതും. വിജയിയുമായുള്ള സൗഹൃദം തന്നെയാണ് അതിന്റെ കാരണം. വിജയിയുടെ ശക്തമായ അഭിനയത്തിലും മറ്റും തൃഷയുടെ സ്ക്രീൻ പ്രെസൻസ് ആരാധകർ ശ്രദ്ധിക്കില്ല എന്ന് ഉറപ്പായിരുന്നു എങ്കിലും തൃഷ സന്തോഷത്തോടെ ആ വേഷം ചെയ്യുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രം വിജയകരമായി പ്രദർശനം നടത്തി വരുകയാണ് ഇപ്പോൾ. വിജയ് ആരാധകരും വലിയ ആവേശത്തിൽ ആണ്.

You May Also Like