Connect with us

Hi, what are you looking for?

Film News

മദ്യപാനി ആയതുകൊണ്ട് സിനിമകള്‍ കിട്ടിയില്ല..!!? സത്യം തുറന്ന് പറഞ്ഞ്‌ സായ് കുമാര്‍

കഥാപാത്രങ്ങള്‍ ഏതും ആയിക്കൊള്ളട്ടെ അത് സായ്കുമാര്‍ എന്ന നടന്റെ കൈകളില്‍ ഭദ്രമായിരുന്നു. ഒരേ സ്വഭാവഗുണമുള്ള കഥാപാത്രങ്ങളില്‍ ഒതുങ്ങാതെ.. നായകനായും വില്ലനായും സ്വഭാവ നടനായും എല്ലാം മലയാള സിനിമയില്‍ അദ്ദേഹം നിറഞ്ഞ് നിന്നു.സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രം റാംജി റാവു സ്പീക്കിംഗിലൂടെയാണ് സായ്കുമാര്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളില്‍ താരം എത്തി. എന്നാല്‍ ഒരിടയ്ക്ക് താരം സിനിമകളില്‍ നിന്ന് വിട്ടു നിന്നതിനെ കുറിച്ച് പലതരം അഭ്യൂഹങ്ങളാണ് പ്രചരിച്ചത്.

ആ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് സായ്കുമാര്‍.
മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കത്തി നില്‍ക്കുമ്പോള്‍ ഫാസില്‍ അദ്ദേഹത്തിന്റെ സിനിമയില്‍ തന്നെ നായകനാക്കുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വെറുതെ കളിയാക്കാതെ പോകാനാണ് താന്‍ പറഞ്ഞത്. പിന്നെ കൂട്ടുകാരൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ നാടകത്തില്‍ നിന്നും പിന്മാറി താന്‍ റാംജി റാവു ചെയ്യാന്‍ പോയി. ആ സിനിമ വലിയൊരു തുടക്കം നല്‍കി. ആദ്യ ദിവസം തിയേറ്ററുകളില്‍ റാംജി റാവു കാണാന്‍ പതിനഞ്ചില്‍ താഴെ ആളുകളെ ഉണ്ടായിരുന്നുള്ളൂ.

saikumar-bindhu

പടത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ വിളിച്ചപ്പോഴെല്ലാം സിനിമ ഫ്ളോപ്പ് എന്നാണ് പറഞ്ഞത്. അങ്ങനെ നാട്ടിലെ പെട്രോള്‍ പമ്പില്‍ ബൈക്കും കൊണ്ട് നില്‍ക്കുകയാണ്. അവിടെ അടുത്തുള്ള തിയേറ്ററില്‍ സിനിമ കാണാന്‍ വലിയ ക്യൂ കാണാം. വേറെ ഏതോ സിനിമയാണെന്ന് കരുതി. അങ്ങനെ നില്‍ക്കുമ്പോള്‍ പെട്ടന്ന് ആരോ ബാലകൃഷ്ണ എന്ന് വിളിച്ചു. താന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരുപാടാളുകള്‍ തന്റെ അടുത്തേക്ക് ഓടി വന്ന് പൊതിഞ്ഞു.

അന്നാണ് പടം വിജയിച്ചുവെന്ന് താന്‍ മനസിലാക്കിയത്. ആളുകള്‍ കൂടി തിക്കും തിരക്കുമായപ്പോള്‍ പൊലീസ് ഇടപെട്ടാണ് തന്നെ വീട്ടില്‍ എത്തിച്ചത്. അതേസമയം, ചിലരുടെ അവസ്ഥകള്‍ കണ്ട് സിനിമ ചെയ്യാമെന്ന് ഏറ്റു. അത് വലിയ മണ്ടത്തരമായിരുന്നു. അന്ന് കുറച്ച് നാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നു. പക്ഷെ ഗോസിപ്പുകള്‍ താന്‍ മദ്യപാനിയായിരുന്നതു കൊണ്ട് സിനിമകള്‍ കിട്ടിയില്ല എന്നായിരുന്നു. അതില്‍ സത്യമില്ല എന്നാണ് സായ്കുമാര്‍ പറയുന്നത്.

You May Also Like