Connect with us

Hi, what are you looking for?

Film News

മലയാള സിനിമ ഇദ്ദേഹത്തെ വേണ്ട രീതിയിൽ ഗൗനിക്കുന്നില്ല

മലയാളി സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ജയറാം. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ജനപ്രീയ നായകൻ എന്ന വിശേഷണവും സ്വന്തമാക്കിയിരുന്നു. ഒരു സമയത്ത് ജയറാമിന്റെ ചിത്രങ്ങൾക്ക് കുടുംബ പ്രേക്ഷകർ ഏറെ ആയിരുന്നു. നിരവധി നല്ല കഥാപാത്രങ്ങൾ ആണ് ജയറാം ഇത് വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. എന്നാൽ അടുത്ത കാലമായി ജയറാമിന്റേതായ ചിത്രങ്ങൾ അധികം മലയാളത്തിൽ ഇറങ്ങുന്നില്ല എന്നതാണ് സത്യം. എന്നാൽ അന്യ ഭാഷ ചിത്രങ്ങളിലിൽ താരം ഇപ്പോൾ സജീവമാണ്. എന്നാൽ മലയാളത്തിൽ ജയറാമിന്റേതായി ഒരു ചിത്രം ഇറങ്ങിയിട്ട് കാലങ്ങൾ ആയി.

ഇപ്പോഴിതാ ജയറാമിനെ കുറിച്ച് നിർമ്മാതാവും നടനുമായ സമദ് മാങ്കട പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ജയറാം എന്ന നടൻ നല്ല കഴിവും ഫ്ലെക്സിബിലിറ്റിയും ഉള്ള നടൻ ആണ്. എന്നാൽ അയാളെ മലയാള സിനിമാ വേണ്ട വിധത്തിൽ ഗൗനിക്കുന്നില്ല എന്നും പരിഗണിക്കുന്നില്ല എന്നുമാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നും സമദ് പറയുന്നു. ഇപ്പോൾ അദ്ദേഹം മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ചിലപ്പോൾ അയാളെ മലയാള സിനിമയിൽ ഉള്ള ആരെങ്കിലും ഒതുക്കിയതാണോ എന്നും അറിയില്ല. നന്നായി അഭിനയിക്കാൻ കഴിവുള്ള നടൻ കൂടിയാണ് അദ്ദേഹം.

അവസരങ്ങൾക്ക് വേണ്ടി ആരുടേയും പിറകെ ജയറാം പോയിട്ടുണ്ടോ എന്ന് തനിക്ക് ഇത് വരെ അറിയില്ല. ഇന്ന് മലയാള സിനിമയിലെ മിക്ക നടന്മാർക്കും ഒരു ഗ്യാങ് ഉണ്ട്. എന്നാൽ അങ്ങനെ ഒരു ടീം ഉണ്ടാക്കാൻ ജയറാമിന് കഴിഞ്ഞിട്ടില്ല എന്നും ഒരു പക്ഷെ അതായിരിക്കും ജയറാം എന്ന നടന്റെ പരാജയം എന്നുമാണ് സമദ് പറയുന്നത്. സമദിന്റെ ഈ വാക്കുകൾ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു.

You May Also Like