Connect with us

Hi, what are you looking for?

Film News

‘അമ്മ എന്റെ ഒപ്പമുള്ളതാണ് വലിയ സന്തോഷം, തന്റെ തിരക്കുപിടിച്ച ജീവിതത്തെക്കുറിച്ച് സംവൃത സുനിൽ

മലയാളത്തിന്റെ പ്രിയ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27നാണ് സംവൃതയ്ക്ക് രണ്ടാം കുഞ്ഞ് ജനിച്ചത്. മൂത്ത മകന്‍ അഗസ്ത്യക്ക് അഞ്ചു വയസ്സ് തികഞ്ഞ് ഒരാഴ്ച കൂടി കഴിഞ്ഞപ്പോഴാണ് ഇളയമകന്‍ രുദ്രയുടെ ജനനം. നായികനായകന്‍ എന്ന ടെലിവിഷന്‍ പരിപാടിയും സംവൃത എത്തിയിരുന്നു.

പുതിയ സിനിമയിലേക്ക് നായികാനായകന്‍മാരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം മെന്ററായാണ് സംവൃതയും എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. അഗസത്യയ്ക്ക് കൂട്ടായി രുദ്ര എത്തിയതിനെക്കുറിച്ച്‌ പറഞ്ഞത് സംവൃത തന്നെയായിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ തിരക്കിനെക്കുറിച്ച് തുറന്നു പറയുകയാണ് സംവൃത.

ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ആണ് താരം ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്,  ‘മകനിപ്പോള്‍ കിന്റര്‍ഗാര്‍ഡനിലായി. കോവിഡ് ആയതിനാല്‍ ഇതുവരെ ഓണ്‍ലൈന്‍ ക്ലാസായിരുന്നു. ഇപ്പോള്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്കൂളില്‍ പോകണം. ഞായറാഴ്ച മുതല്‍ ചോദിച്ചു തുടങ്ങും നാളെ സ്കൂളില്‍ പോകാലോ എന്ന്. ബുധനും വ്യാഴവും റിക്കോര്‍ഡഡ് ക്ലാസും വെള്ളിയാഴ്ച ലൈവ് ക്ലാസുമാണ്‌. ഈ മൂന്ന് ദിവസവും ഞാന്‍ കൂടെയിരിക്കണം. രുദ്രയുള്ളതിനാല്‍ അതൊരു നല്ല പണിയാണ്. അക്ഷരങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞു സ്പെല്ലിങ്ങും വാക്യങ്ങളും കണക്കും വായനയുമെല്ലാം തുടങ്ങി. ഈ മാസം അവസാനത്തോടെ റെഗുലര്‍ ക്ലാസ് ആകുമെന്ന് പറയുന്നുണ്ട്.

അങ്ങനെയായാല്‍ സ്കൂളില്‍ നിന്ന് തന്നെ പഠിത്തമെല്ലാം നടക്കും. പിന്നെ ഹോം വര്‍ക്കൊന്നും കാര്യമായി ഉണ്ടാകില്ലെന്ന സമാധാനത്തിലാണ് ഞാന്‍. കുഞ്ഞുങ്ങള്‍ രണ്ടുപേര്‍ക്കും ഒരേ പോലെ സമയം വീതിച്ചു കൊടുക്കുക നല്ല ബുദ്ധിമുട്ട് തന്നെയാണ്. ഇപ്പോള്‍ അമ്മ കൂടെയുള്ളത് കൊണ്ടാണ് രക്ഷപ്പെട്ടു പോകുന്നത്. ഞാനും അഖിയും തന്നെയാകുമ്ബോള്‍ എന്താകും എന്ന ടെന്‍ഷനുണ്ട്. നാട്ടിലാണെങ്കില്‍ വിളിച്ചാലെത്തുന്ന ദൂരത്ത് ആളുണ്ട്. ഇവിടെ സുഹൃത്തുക്കള്‍ മാത്രമാണുള്ളത്’. സംവൃത സുനില്‍ പറയുന്നു.

You May Also Like