Connect with us

Hi, what are you looking for?

Film News

സംവൃതയിലെ കുട്ടി ആവേശത്തിലാണ്..!! താരം പങ്കുവെച്ച വീഡിയോ കണ്ടോ?

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസ് സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ച മറ്റൊരു നായികയായിരുന്നു സംവൃത സുനില്‍. രസികന്‍ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി വന്ന ആ നാട്ടിന്‍പുറത്ത്കാരിയെ ആരാധകര്‍ക്ക് ഇന്നും മറക്കാന്‍ കഴിയില്ല. കല്യാണത്തിന് ശേഷം ജീവിത തിരക്കുകളുമായി അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്ത താരം, പിന്നീട് ജനപ്രിയ ടെലിവിഷന്‍ ഷോ ആയിരുന്ന നായിക നായകനിലാണ് ജഡ്ജ് ആയി പ്രത്യക്ഷപ്പെടുന്നത്.

വൈകാതെ ഒരു സിനിമയില്‍ കൂടി താരം നായിക ആയി എത്തി. ഇപ്പോഴിതാ വീണ്ടും ഒരു ഇടവേള എടുത്ത് ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം സന്തോകരമായി ജീവിതം നയിക്കുകയാണ് താരം. അഭിനയ മേഖലയില്‍ സജീവമല്ലെങ്കിലും സംവൃതയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. തന്റെ പുതിയ വിശേഷങ്ങളുമായി സംവൃത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി എത്തുമ്പോള്‍ ആരാധകര്‍ അതെല്ലാം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മഞ്ഞ് പെയ്യുന്ന് വളരെ സന്തോഷത്തോടെ ആസ്വദിക്കുന്ന സംവൃതയെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പ്രിയതാരം ഒരു കുഞ്ഞിന്റെ കൗതുകത്തോടെ മഞ്ഞ് ആസ്വദിക്കുന്ന വീഡിയോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

https://www.instagram.com/reel/CYzhVtwoc5J/?utm_source=ig_web_copy_link

ഷാര്‍ലറ്റ്‌ലെ എന്റെ ആദ്യത്തെ മഞ്ഞ്. എന്നിലെ കുട്ടി അല്‍പ്പം ആവേശഭരിതയായിരുന്നു എന്നാണ് വീഡിയോ പങ്കുവെച്ച്‌കൊണ്ട് താരം കുറിച്ചിരിക്കുന്നത്. ഇടയ്ക്ക് മക്കള്‍ക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളും താരം ഫോട്ടോകളായും വീഡിയോകളായും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

 

You May Also Like