Connect with us

Hi, what are you looking for?

Film News

രണ്ടാമത് സിനിമയിലേക്കുള്ള തിരിച്ച് വരവിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്, മനസ്സ് തുറന്ന് സംവൃത സുനിൽ

മലയാളത്തിന്റെ പ്രിയ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27നാണ് സംവൃതയ്ക്ക് രണ്ടാം കുഞ്ഞ് ജനിച്ചത്. മൂത്ത മകന്‍ അഗസ്ത്യക്ക് അഞ്ചു വയസ്സ് തികഞ്ഞ് ഒരാഴ്ച കൂടി കഴിഞ്ഞപ്പോഴാണ് ഇളയമകന്‍ രുദ്രയുടെ ജനനം.നായികനായകന്‍ എന്ന ടെലിവിഷന്‍ പരിപാടിയും സംവൃത എത്തിയിരുന്നു. പുതിയ സിനിമയിലേക്ക് നായികാനായകന്‍മാരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം മെന്ററായാണ് സംവൃതയും എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. അഗസത്യയ്ക്ക് കൂട്ടായി രുദ്ര എത്തിയതിനെക്കുറിച്ച്‌ പറഞ്ഞത് സംവൃത തന്നെയായിരുന്നു. ഇപ്പോൾ വിവാഹശേഷം ഉള്ള തന്റെ തിരിച്ച് വരവിനെക്കുറിച്ച് പറയുകയാണ് താരം, സംവൃതയുടെ വാക്കുകൾ ഇങ്ങനെ,

എൻ്റെ തിരിച്ചു വരവിൽ ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന സിനിമ തെരഞ്ഞെടുക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. മുൻപ് പല ഓഫറുകൾ വന്നെങ്കിലും ഇത് ശരിയായ സമയത്ത് വന്ന സിനിമ ആണെന്ന് പറയാം. മകന് നാല് വയസ് ആയപ്പോഴാണ് ഈ സിനിമയിലേക്ക് ക്ഷണം വരുന്നതെന്ന് സംവൃത പറയുന്നു. അവന് കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മനസിലാകും എന്നുള്ളത് കൊണ്ട് സിനിമയിലേക്ക് വരാൻ കഴിഞ്ഞു. എൻ്റെ അച്ഛൻ്റെയും, അമ്മയുടെയും അടുത്ത് അവൻ കംഫർട്ടായിരുന്നു. ഞാൻ ഓഫീസിൽ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് സിനിമാ സെറ്റിലേക്ക് വന്നത്. അവൻ്റെ പപ്പ അങ്ങനെ പറഞ്ഞിട്ട് പോകുന്നതിനാൽ അവനറിയാം കുറേ ദിവസം കഴിഞ്ഞ് തിരിച്ചു വരുമെന്ന്.

മകൻ്റെ ചൈൽഡ് ഹുഡ് ലൈഫിനെ ബാധിക്കാത്ത സ്ഥിതി വരുമ്പോൾ സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ഒരു സമയത്തായിരുന്നു ഈ സിനിമ വന്നത്. മാത്രമല്ല എനിക്ക് കംഫർട്ടായ ഒരു ടീമിനൊപ്പം വർക്ക് ചെയ്യണമെന്നായിരുന്നു ആഗ്രം. ബിജു ചേട്ടൻ ഉൾപ്പടെയുള്ള ഇതിൻ്റെ ക്രൂ എനിക്ക് ഒക്കെ ആയിരുന്നു. പിന്നെ ഒരുപാട് ദിവസം ചിത്രീകരണവും ഇല്ലായിരുന്നുവെന്നും താരം പറയുന്നു. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയ്ക്ക് ശേഷം സംവൃത വീണ്ടും സജീവമാവുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. കുടുംബസമേതമായി വിദേശത്തേക്ക് തിരിച്ച് പോവുകയായിരുന്നു. നാട്ടില്‍ വെക്കേഷനായി വന്നപ്പോഴായിരുന്നു ഈ സിനിമയില്‍ അഭിനയിച്ചത്. മകനോട് ഓഫീസില്‍ പോവുകയാണെന്ന് പറഞ്ഞായിരുന്നു താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്ന് താരം പറയുന്നു.

You May Also Like