Connect with us

Hi, what are you looking for?

Film News

എട്ടുവർഷത്തെ ദാമ്പത്യം, എട്ടു വർഷങ്ങൾക്കിപ്പറം ഭർത്താവിനെക്കുറിച്ച് സംവൃത സുനിൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംവൃത. നിരവധി സിനിമകളിൽ വളരെ ശ്രദ്ധേയമായ വേഷമാണ് സംവൃത ചെയ്തിട്ടുള്ളത്. ദിലീപ് നായകനായ രസികൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സംവൃതയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. വിവാഹ ശേഷം സിനിമ വിട്ട താരം ഭർത്താവിനും കുടുംബത്തിനുമൊപ്പം ജീവിക്കുകയാണ്.

ബിജു മേനോൻ നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലാണ് സംവൃത അവസാനമായി അഭിനയിച്ചത്. വിവാഹത്തിന് ശേഷം അഖിലിനൊപ്പം അമേരിക്കയിലായിരുന്നു സംവൃത താമസിച്ചിരുന്നത്.വിവാഹ ശേഷം ഭര്‍ത്താവിനെ കുറിച്ചും പുതിയ ജീവിതത്തെ കുറിച്ചും സംവൃത നേരത്തെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്.

വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കണമെന്നതിനെക്കുറിച്ച്‌ താന്‍ നേരത്തെ ചിന്തിച്ചിരുന്നുവെന്ന് താരം പറയുകയാണ്.കുടുംബ ജീവിതം ആസ്വദിക്കുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ തീരുമാനിച്ചത്.അത് നല്ലതായിരുന്നുവെന്ന് പിന്നീട് തോന്നിയിരുന്നു.ഭര്‍ത്താവും തന്റെ വീട്ടുകാരുമാണ് സിനിമയിലെ തിരിച്ചുവരവിനായി സഹായിച്ചതെന്നും തിരിച്ചെത്താനായതില്‍ സന്തുഷ്ടയാണ് താന്‍.-സംവൃത നേരത്തെ പറഞ്ഞിരുന്നു.

പുതിയ ലോകത്തെ ജീവിതം ആസ്വദിക്കുകയായിരുന്നു.ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് യുഎസ്.പാചകം പഠിച്ചത് വിവാഹ ശേഷമായിരുന്നു.നേരത്തെ പാചക പരീക്ഷണങ്ങളൊന്നും നടത്തിയിരുന്നില്ല.ചെയ്ത് പഠിക്കുകയായിരുന്നു.പതിയെ പാചകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.ഒരുപാട് യാത്രകളും നടത്തിയിരുന്നു ആ സമയത്ത്. സിനിമകള്‍ കണ്ടാസ്വദിക്കാനും സമയം  ലഭിച്ചിരുന്നു. താരപരിവേഷമൊന്നുമില്ലാത്ത ജീവിതമാണ് യുഎസില്‍.പുതിയ വീട് വാങ്ങി,വീട്ടുജോലികള്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന സാധാരണക്കാരിയായ വീട്ടമ്മയാണ് ഇവിടെ.നാട്ടിലെത്തുമ്ബോഴാണ് സിനിമാതാരമായിരുന്നുവെന്ന് ഓര്‍ക്കുന്നത്.

You May Also Like