Connect with us

Hi, what are you looking for?

Film News

ഒരു കാറുപോലുമില്ല നിർമാതാക്കൾ ഉണ്ട്! അവരെ എല്ലാവര്ക്കും പുച്ഛം ആണ്, സാന്ദ്ര തോമസ് 

സിനിമയിലെ നിർമാണം വളരെ തുച്ഛമായ പണിയാണെന്നാണ് മിക്കവരുടയും വിചാരം, അതുകൊണ്ടാണ് പലരും അവരോടു പുച്ഛത്തോടെ പെരുമാറുന്നത്, പലപ്പോഴും ആർട്ടിസ്റ്റുകൾ മോശമായാണ് നിർമ്മാതാക്കളോടു പെരുമാറുന്നത് , അത് ശരിക്കും വേദന നിറഞ്ഞ അവസ്ഥയാണ് നിർമാതാവും നടിയുമായ സാന്ദ്ര തോമസ് പറയുന്നു. നിർമാതാക്കളുടെ അവസ്ഥ വളരെ പരിതാപകരം ആണ്, ഒരു കാറുപോലുമില്ല നിർമാതാക്കൾ ഉണ്ട് സാന്ദ്ര പറയുന്നു.

ഒരു സിനിമ അവർക്കു ശരിക്കും പണം കൊടുത്തിട്ടുണ്ടെങ്കിൽ പിന്നെ രണ്ടു ചിത്രങ്ങൾ പണം ലഭിക്കാത് ആകും, ഒരു സിനിമയുടെ ലാഭം കിട്ടിയ പണം ആയിരിക്കും അടുത്ത സിനിമ നിർമിക്കുന്നത്, ആ സിനിമ നഷ്ട്ടം ആയാൽ ലാഭം കിട്ടിയ പണം മുഴുവൻ നഷ്ട്ടമാകും, പിന്നെ അവരുടെ കൈയിൽ പണം ഉണ്ടാകില്ല ഇതാണ് നിർമ്മാതാക്കളുടെ അവസ്ഥ.

മിക്ക നിർമ്മാതാക്കളോടും ആർട്ടിസ്റ്റുകൾ പോലും മോശമായി ആണ് പെരുമാറുന്നത്, നിർമാതാക്കളുടെ സംഘടന സമയത്തു നോക്കണം അധികം കാർ പാർക്ക് ചെയ്യ്തു കാണില്ല കാരണം പല നിര്മാതാക്കൾക്കും ഒരു കാർ പോലും വാങ്ങാൻ കാശ് കാണില്ല, പലപ്പോഴും നിർമാതാക്കൾ  പണം റോൾ ചെയ്യ്ത ആയിരിക്കും സിനിമ നിർമ്മിക്കുന്നത്, എന്നാൽ അതാർക്കും മനസിലാകില്ല   സാന്ദ്ര തോമസ് പറയുന്നു.

 

You May Also Like