Connect with us

Hi, what are you looking for?

Film News

മഞ്ഞ സാരിയിൽ മനോഹരിയായി സാനിയ ഇയ്യപ്പൻ, ഫോട്ടോസ് കാണാം

സാനിയയുടെ ഏറ്റവും പുതുയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതിരപ്പിള്ളി എന്നും സിനിമാപ്രേക്ഷകരുടെ പ്രിയ ലൊക്കേഷമുകളിൽ ഒന്നാണു. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന അതിരപ്പിള്ളിയുടെ വശ്യതയിൽ മനോഹാരിയായി പ്രേക്ഷകരുടെ മനം കവരുകയാണ് യുവനടി സാനിയ ഇയ്യപ്പൻ. യാമിയാണ് ഈ  ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ‘ദി അബയ സോക്കി’ന്‍റെ സാരിയിലാണ് താരം തിളങ്ങിയത്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി. പിന്നീട്  ബാലതാരമായി എത്തി  നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ, ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.

You May Also Like