Connect with us

Hi, what are you looking for?

Film News

സാനിയയുടെ ബീച്ച് ഫോട്ടോകള്‍..! എന്തിനാണ് ഇങ്ങനെ കാണിച്ച് കൂട്ടുന്നത് എന്ന് കമന്റുകള്‍!

നടി സാനിയ അയ്യപ്പന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തായ്‌ലാന്‍ഡില്‍ അവധി ദിനങ്ങള്‍ ആഘോഷമാക്കി മാറ്റുകയാണ് താരം. കുടുംബത്തോടൊപ്പം തായ്‌ലാന്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയ താരത്തിന്റെ ബീച്ച് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി താരം പങ്കുവെച്ച ബിക്കിനി ഫോട്ടോകള്‍ ശ്രദ്ധ നേടിയിരുന്നു..

ഇപ്പോഴിതാ വീണ്ടും തായ്‌ലാന്‍ഡ് ക്രാബി ബീച്ചില്‍ നിന്നുമുള്ള കൂടുതല്‍ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് സാനിയ അയ്യപ്പന്‍. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. ബീച്ചിലും വള്ളത്തിലും ഇരിക്കുന്നതുമായി ഫോട്ടോകളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഇത്തവണയും ഹോട്ട് ലുക്കിലാണ് സാനിയ എത്തിയിരിക്കുന്നത്. യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന വ്യക്തിയാണ് സാനിയ.

സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ ഫോളോവേഴ്‌സ് ആയുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. നൃത്ത രംഗത്തിലൂടെ സിനിമാ മേഖലയിലേക്ക് എത്തിയ താരം പ്രമുഖ നടന്മാര്‍ക്ക് ഒപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം, തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ തായ്‌ലാന്‍ഡില്‍ കുടുംബത്തോടൊപ്പം അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന സാനിയയുടെ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. നിരവധി നല്ല കമന്റുകള്‍ക്ക് ഒപ്പം തന്നെ മോശമായ രീതിയിലുള്ള കമന്റുകളും സാനിയയുടെ ഫോട്ടോകള്‍ക്ക് ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. പണ്ടും വസ്ത്രധാരണത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ സാനിയയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

എന്തിനാണ് ഇങ്ങനെ ശരീരം മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്.. കുറച്ച് ഫോളോവേഴ്‌സിനെ കൂട്ടാന്‍ ആണോ.. ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നെല്ലാമാണ് ചിലര്‍ പങ്കുവെയ്ക്കുന്ന കമന്റുകള്‍. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് ഒന്നും ചെവി കൊടുക്കാതെ തന്റെ ജീവിതം ഇഷ്ടപ്പെട്ട രീതിയില്‍ ജീവിച്ച് മുന്നോട്ട് പോവുകയാണ് സാനിയ

You May Also Like