Connect with us

Hi, what are you looking for?

Film News

സന്തോഷ് പണ്ഡിറ്റിന്റെ ‘K Rail’ നിരീക്ഷണം..!! വൈറലായി പോസ്റ്റ്..!!

കേരള സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഭാഗമായി വരുന്ന കെ റെയില്‍ പദ്ധതിയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ എങ്ങും നിറയുന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെയ്ക്കുമ്പോള്‍ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. സന്തോഷ് പണ്ഡിറ്റിന്റെ കെ-റെയില്‍ നിരീക്ഷണം എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ഇതേ കുറിച്ച് ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

കെറെയില്‍ വരുന്നതിന് മുന്നോടിയായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിനെ കുറിച്ച് തന്റേതായ ഒരു നിരീക്ഷണമാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
K Rail നിര്‍മാണവുമായി ബന്ധപെട്ടു കല്ല് ഇടുകയും , UDF, BJP പ്രവര്‍ത്തകര്‍ അതിനെതിരെ പ്രതിഷേധിച്ചു നാട്ടിയ കല്ലുകള്‍ പറിച്ചു മാറ്റുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം കാണുന്നുണ്ടല്ലോ . ഈ ഒരു കല്ലിനു 1000 രൂപ വിലയുണ്ടത്രേ . അത് ഒരു വീട്ടിലോ , പറമ്പിലോ കുഴിച്ചിടുവാന്‍ 4,500 രൂപയാണ് ചെലവ് . അതായത് കല്ല് പറിച്ചു മാറ്റിയ സ്ഥലത്തു വീണ്ടും 1000 രൂപയ്ക്കു കല്ല് വാങ്ങി, വീണ്ടും 4,500 രൂപയ്ക്കു കുഴിച്ചു ഇടേണ്ട അവസ്ഥയാണ് എന്നര്‍ത്ഥം . പദ്ധതി വൈകിയാല്‍ കേരളത്തിന് 3,500 കോടി വീതം എല്ലാ വര്‍ഷവും നഷ്ടപ്പെടും എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു .

ഇതെല്ലാം നമ്മുടെ tax ആണ് എന്ന് ഏവരും ഓര്‍ക്കുക . കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കല്ല് വാങ്ങി ഇടുവാന്‍ തന്നെ വലിയ പൈസയാകും . കല്ല് ഇടുന്നവരും , അത് പിഴുതെറിയുന്നവരും ഈ കാര്യം കൂടി ശ്രദ്ധിക്കുക .
പാതയുടെ ഇരു വശങ്ങളിലും 10 metre ബഫര്‍ സോണ്‍ .. അതായത് 10 meter വീതം വെറുതെ ഇടണം എന്നും പറയുന്നു . ആ വെറുതെ ഇടേണ്ട സ്ഥലത്തിന് , സ്ഥലം ഉടമക്ക് നഷ്ടപരിഹാരം കിട്ടുമോ ? അതല്ല ആ സ്ഥലം പദ്ധതിയുടെ ഭാഗമല്ല എന്ന് പറഞ്ഞു നഷ്ട പരിഹാരം കൊടുക്കാതെ വരുമോ ? കാരണം പിന്നീട് ഒരിക്കലും അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമോ ?എന്റെ അഭിപ്രായത്തില്‍ buffering സ്ഥലം എന്ന രീതിയില്‍ ഈ റൈലിന്റെ രണ്ടു ഭാഗത്തും നിര്‍ബന്ധമായും ഒഴിച്ചിടേണ്ട സ്ഥലത്തിനും നഷ്ട പരിഹാരം നല്‍കണം .


ഈ വിഷയത്തിലും clarifications പ്രതീക്ഷിക്കുന്നു . (വാല്‍കഷ്ണം .. പദ്ധതിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ , ഉടനെ എല്ലാവര്ക്കും അവര്‍ അര്‍ഹിച്ച പണം നഷ്ട പരിഹാരം കൊടുത്തു പെട്ടെന്ന് തുടങ്ങി , പെട്ടെന്ന് അവസാനിപ്പിക്കുക . അല്ലെങ്കില്‍ K Rail ഒരിക്കലും വരികയുമില്ല , കല്ലിട്ട ഭൂമി ഫ്രീസ് ചെയ്യപ്പെടും. ഇനി ആ ഭൂമി വില്‍ക്കാനോ പണയം വെക്കാനോ പുതിയ നിര്‍മാണങ്ങള്‍ക്കോ അനുമതി കിട്ടില്ല മിച്ചഭൂമി പോലെ കിടക്കും.. അതൊരു വലിയ പ്രശ്‌നം ആകാം . എല്ലാ ആശങ്കകളും സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു . ) Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

 

You May Also Like