Connect with us

Hi, what are you looking for?

Film News

പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി!! ഇന്നലെ നടന്ന അപകടമല്ല, ആറു മാസമായി- നടന്‍ ശരത്

ഏറെ ആരാധകരുള്ള മിനിസ്‌ക്രീന്‍ താരമാണ് നടന്‍ ശരത്. കഴിഞ്ഞ ദിവസമാണ് താരവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട വാര്‍ത്ത പുറത്തുവന്നത്. വാര്‍ത്ത വന്നതോടെ ഞെട്ടലിലായിരുന്നു ആരാധക ലോകം. ഒരു ബസ് ശരത്തിന്റെ കാറില്‍ വന്നിടിച്ചായിരുന്നു അപകടം നടന്നത്.

അപകടത്തിന്റെ വീഡിയോ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ഇതോടെ പ്രാര്‍ഥനകളുമായി ആരാധകര്‍ എത്തിയിരുന്നു. ഇപ്പോഴിതാ വീഡിയോയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

എല്ലാവര്‍ക്കും നമസ്‌കാരം. കഴിഞ്ഞ വീഡിയോയില്‍ പങ്കുവച്ച ഈ അപകടം നടന്നിട്ട് ആറു മാസങ്ങളായി. ആ വീഡിയോ ഞാന്‍ ഇപ്പൊ ഷെയര്‍ ചെയ്തു എന്നേയുള്ളൂ. ഓണ്‍ലൈന്‍ പത്രങ്ങളില്‍ വാര്‍ത്ത കണ്ട് പേടിക്കേണ്ടതായി ഒന്നുമില്ല. വീഡിയോയില്‍ പറയുന്ന പോലെ, ഈശ്വര സഹായം കൊണ്ട്, ആര്‍ക്കും പരിക്കുകള്‍ ഒന്നും സംഭവിച്ചില്ല. നേരിട്ടും അല്ലാതെയും വിവരങ്ങള്‍ അന്വേഷിച്ച എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി എന്നാണ് താരം പറയുന്നത്. .

അപകട വീഡിയോയില്‍ ശരത്തിന്റെ ഭാര്യ നിലവിളിക്കുന്നതും കേള്‍ക്കാമായിരുന്നു. വലത് ഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. വലിയ ദുരന്തത്തില്‍ നിന്നാണ് താര കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

You May Also Like