Connect with us

Hi, what are you looking for?

Film News

‘ചിന്താമണി കൊലക്കേസിന്റെ’ രണ്ടാം ഭാഗം പ്രഖ്യാപിച്ചു ഷാജി കൈലാസ് 

ഒരു സമയത്തു പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ചിന്താമണി കൊലക്കേസ്’. സുരേഷ് ഗോപി, ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരു ങ്ങിയ  ഈ  ചിത്രത്തിൽ ചിന്താമണി എന്ന കഥപാത്രം അവതരിപ്പിച്ചത് നടി ഭാവന ആയിരുന്നു, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തും എന്ന് സംവിധായകൻ ഷാജി കൈലാസ് സോഷ്യൽ മീഡിയിൽ കൂടി പങ്കുവെച്ചിരിക്കുകയാണ്. ഞങ്ങൾ മുന്നോട്ടു  എന്ന് കുറിച്ച് കൊണ്ടാണ് ഷാജി കൈലാസ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അലമാരിയിൽ പുസ്തകം അടുക്കി വെച്ച് കൊണ്ട് സുരേഷ് ഗോപിയുടെ മുഖം തെളിയും വിധം ആണ് ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ സംവിധയകാൻ നടത്തിയിരിക്കുന്നത്. സുരേഷ് ഗോപി ലാൽ കൃഷ്ണ വിരാടിയാ ർ എന്ന വക്കിൽ കഥപാത്രമായാണ് ഈ ചിത്രത്തിൽ എത്തുന്നത്, കുറ്റക്കാരെ എല്ലാം നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷിച്ചു ,പിന്നീട് സ്വന്തം നിയമം അവരുടെ മേൽ നടപ്പിലാക്കുന്ന ഒരു ക്രിമിനൽ വക്കീൽ ആയിട്ടാണ് സുരേഷ് ഗോപി എത്തുന്നത്.

ഈ ചിത്രത്തിന്റെഒരു പ്രത്യകത തന്നെ  സുരേഷ് ഗോപിയുടെ ഈ ലോയേർ വേഷം തന്നെയായിരുന്നു. ചിത്രത്തിൽ ബിജു മേനോൻ, കലാഭവൻ മണി ,തിലകൻ, ഭീമൻ രഘു, ബാബുരാജ്, തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു, എന്തായലും ഷാജി കൈലാസിന്റെ ഈ പ്രഖ്യാപനം പ്രേക്ഷകരെ ആവേശത്തിൽ ആകിയിരിക്കുകയാണ്.

 

You May Also Like