Connect with us

Hi, what are you looking for?

Film News

ഓരോ കാലത്തും എന്റെ ജീവിതത്തിലേക്ക് ഓരോ പുരുഷന്‍ കടന്നുവന്നു, ഷക്കീല

ഒരുകാലത്ത് മലയാളസിനിമയെ പിടിച്ചുകുലുക്കിയ നടിയായിരുന്നു ഷക്കീല. അഡല്‍റ്റ്‌സ് ഒണ്‍ലി ചിത്രങ്ങളിലൂടെ ഒരു കോളിളക്കമാണ് ഷക്കീല സൃഷ്ടിച്ചത്. ഷക്കീലയുടെ ആത്മകഥയിലെ ചില വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രണയത്തെ കുറിച്ചാണ് ഷക്കീല തുറന്ന് പറയുന്നത്.

ആത്മകഥയിലെ ഷക്കീലയുടെ വാക്കുകള്‍ ഇങ്ങനെ:

പ്രണയമില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. പ്രണയമാണ് എന്റെ ജീവന്‍. പ്രണയിക്കാത്ത നേരങ്ങളില്‍ ഞാന്‍ വെറും ജഡമാണ്. കുട്ടിക്കാലം തൊട്ടേ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയിരുന്നു. ഓരോ കാലത്തും എന്റെ ജീവിതത്തിലേക്ക് ഓരോ പുരുഷന്‍ കടന്നുവന്നു.


എല്ലാ പ്രണയത്തിലും ഞാന്‍ വേദനിച്ചിട്ടുണ്ട്. നിരന്തരമായി കരഞ്ഞിട്ടുണ്ട്. ചെറുപ്പകാലത്തെ പ്രണയത്തിനു ശരീരവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. പില്‍ക്കാലത്ത് ശരീരം, മദ്യം, പുകവലി എന്നിവയെല്ലാം പ്രണയത്തിനൊപ്പം ആവേശം കൂട്ടുന്ന ചേരുവകളായി കടന്നുവന്നു.
എല്ലാ നിമിഷങ്ങളും പ്രണയത്തിന്റെ നിമിഷങ്ങളായി മാറി. എന്റെ കാമുകന്മാരില്‍ നിന്നും ഞാനൊന്നും സ്വന്തമാക്കിയിട്ടില്ല. ഒരു വിലയേറിയ സമ്മാനം പോലും ഞാന്‍ സ്വീകരിച്ചിട്ടില്ല. എന്നാലും ഓരോ കാമുകന്മാരും ഓരോ കാരണങ്ങളാല്‍ തെറ്റിപ്പോവുകയാണ് ഉണ്ടാവാറ്.
അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. ആരെയും കുറ്റപ്പെടുത്തുന്നതിലൊന്നും അര്‍ത്ഥമില്ലായെന്നു തോന്നുന്നു. ‘ഷക്കീല’ എന്ന ശീര്‍ഷകത്തില്‍ 2013ല്‍ കോഴിക്കോട്ടെ ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ആത്മകഥയിലാണ് അവര്‍ ഇക്കാര്യം എഴുതിയിട്ടുള്ളത

You May Also Like