Connect with us

Hi, what are you looking for?

Film News

ശകുന്തളയായി സാമന്ത..!! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്..!!

തെന്നിന്ത്യയിലെ താരറാണിയാണ് സാമന്ത. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെല്ലാം തരണം ചെയ്ത് സിനിമാ രംഗത്ത് കൂടുതല്‍ സജീവമാവുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സാമന്ത നായികയാവുന്ന ശാകുന്തളം എന്ന സിനിമയുടെ പോസ്റ്ററാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്.

രുദ്രമാദേവിക്കു ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാകുന്തളം. നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടായിരിക്കും സിനിമ റിലീസ് ചെയ്യുക എന്നാണ് പുറത്ത് വരുന്ന വിവരം. കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി, അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരാണ് മറ്റു താരങ്ങള്‍. അതേസമയം, വിജയ് സേതുപതിയുടെ കാതുവാക്കിലെ രണ്ടു കാതല്‍ എന്ന ചിത്രമാണ് സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. സാമന്ത, ഖദീജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

You May Also Like