Connect with us

Hi, what are you looking for?

Film News

അതായിരുന്നു ഷെയ്‌നിന്റെ തിരിച്ചറിവ്…!! തുറന്ന് പറഞ്ഞ് താരം..!

ബാലതാരമായി മിനിസ്‌ക്രീനില്‍ എത്തിയ ഷെയ്ന്‍ നിഗം പിന്നീട് നടനായി എത്തിയപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് താരത്തെ ആരാധകര്‍ സ്വീകരിച്ചത്. അതേസമയം തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിനാല്‍ താരത്തെ ഒരു വിവാദതാരമായി ചിലര്‍ മാറ്റിയിരുന്നു. എന്നാല്‍ തന്റെ അഭിനയ മികവ് കൊണ്ട് വിമര്‍ശകരെപ്പോലും ആരാധകരാക്കി മാറ്റാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

നവാഗതനായ ശരത് സംവിധാനം ചെയ്ത ‘വെയില്‍’ ആണ് നടന്‍ ഷെയ്ന്‍ നിഗത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എപ്പോഴത്തേയും പോലെ തന്നെ മികച്ച പ്രകടനമാണ് ഷെയ്ന്‍ ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ ഒടിടി റിലീസായി പുറത്തിറങ്ങിയ ഷെയ്‌നിന്റെ ഭൂതകാലം എന്ന സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

നടന്റെ മികച്ച കഥാപാത്രങ്ങളിലൊന്ന് തന്നെയാണ് വെയിലിലേതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ഒരു മാധ്യമവുമായുളള അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

നമുക്ക് നിലപാടുകള്‍ പറയാമെന്നും എന്നാല്‍ പറയുന്ന കാര്യം സത്യസന്ധമായിരിക്കണം. കാര്യങ്ങള്‍ സത്യസന്ധമായി തന്നെ പറയുകയും വേണം. പക്ഷേ അവിടെ ദേഷ്യം പോലുള്ള വികാരങ്ങള്‍ ഉണ്ടാവരുത്. അത് എന്റെ ഒരു തിരിച്ചറിവാണ്..എന്നാണ് താരം പറയുന്നത്.

 

 

You May Also Like