Connect with us

Hi, what are you looking for?

Film News

ഭാവന അത് ചെയ്യാന്‍ തയ്യാറായപ്പോള്‍ ഒരുപാട് സന്തോഷം!!! ഷറഫുദ്ദീന്‍

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ ഷറഫുദ്ദീനാണ് നായകന്‍. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ റിലീസിനൊരുങ്ങിയിരിക്കുകയാണ്.

ഈ അവസരത്തില്‍ ഭാവനയ്‌ക്കൊപ്പമുള്ള ചിത്രീകരണ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷറഫുദ്ദീന്‍. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഭാവന തിരിച്ചെത്തുന്നു എന്നതാണ് താനും നോക്കി കാണുന്നത് എന്ന് ഷറഫുദ്ദീന്‍ പറഞ്ഞു.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഒരു ചെറിയ സിനിമയാണ്. ഭാവനയുമായി എനിക്ക് വളരെ നല്ല അനുഭവം ആയിരുന്നു. ചിത്രീകരണ സമയത്ത് ഞങ്ങള്‍ തമ്മില്‍ നല്ല ഇടപെടലായിരുന്നു ഉണ്ടായിരുന്നതെന്നും ഷറഫുദ്ദീന്‍ പറയുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം ഭാവന ഒരു സിനിമ ചെയ്യുമ്പോള്‍ ഞാനും അതില്‍ ഒരു ഭാഗമാണെന്നത് ഒരുപാട് സന്തോഷമാണ്. ഭാവനയും അത് ചെയ്യാന്‍ തയ്യാറായപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഞാനും ഭാവനയുടെ വരവിനെയാണ് ഈ ചിത്രത്തില്‍ നോക്കികാണുന്നത്. ഷറഫുദ്ദീന്‍ പറഞ്ഞു.

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ പ്രൊമോഷനിടെയാണ് ഷറഫുദ്ദീന്‍ ഭാവനക്കൊപ്പമുള്ള അനുഭവങ്ങളും പങ്കുവെച്ചത്. ചിത്രത്തില്‍ അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വ്വഹിക്കുന്നത് നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ്. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

You May Also Like