Connect with us

Hi, what are you looking for?

Film News

ശരണ്യയുടെ മുൻ ഭർത്താവ് ബിനു സേവ്യർ വീണ്ടും വിവാഹിതനാകുന്നു എന്ന് റിപ്പോർട്ടുകൾ

മിനിസ്‌ക്രീനിലും ബിഗ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ, തന്റെ ചെറിയ പ്രായത്തിൽ തന്നെ താരം നിരവധി വേഷങ്ങൾ ചെയ്തു. സിനിമയേക്കാൾ താരം കൂടുതൽ ശ്രദ്ധിക്കപ്പെത് സീരിയലിൽ ആയിരുന്നു, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടി. സൗന്ദര്യവും കഴിവും ധാരാളം ലഭിച്ച ഒരു താരമായിരുന്നു ശരണ്യ, എന്നാൽ താരത്തിന്റെ ജീവിതത്തിലേക്ക് ക്യാൻസർ എന്ന വില്ലൻ വൈകാതെ എത്തി,ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത്

സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതല്‍ ആറുതവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്.എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യയുടെ നില ഇപ്പോള്‍ ഭേദമായിക്കൊണ്ടിരിക്കയാണ്. മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോള്‍ തനിയെ നടക്കാനും തുടങ്ങിയെന്ന വാര്‍ത്ത ആരാധകര്‍ക്ക് സന്തോഷം നല്‍കിയിരുന്നു.  പക്ഷെ ശരണ്യയെ വീണ്ടും രോഗം പിടിമുറുക്കിയിരിക്കുകയാണെന് താരത്തിന്റെ ‘അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, എന്റെ കുട്ടി വയ്യാതെ കിടക്കുകയാണ്, അവൾക്ക് ആര്യോഗത്തിനു നല്ല പ്രശ്നം ഉണ്ട്, ഇപ്പോൾ വളരുന്ന റട്യൂമർ വീണ്ടും സർജറി ചെയ്യണം എന്നാണ് ഡോക്ടർ പറയുന്നത്, എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം, അന്ന് ഡിസ്ചാർജ് ആയിവന്നപ്പോൾ അവൾ വളരെ സന്തോഷത്തിൽ ആയിരുന്നു, ഇനിയൊരിക്കലും രോഗം വരില്ല എന്നവൾ കരുതി, എന്നാൽ ഈ കാര്യം അരിഞ്ഞതും അവൾ തളർന്നു പോയി,  എന്നായിരുന്നു താരത്തിന്റെ ‘അമ്മ പറഞ്ഞത്.

ശരണ്യ അർബുദവുമായി മല്ലിടുന്ന അവസരത്തിലാണ് ഫേസ്‌ബുക്ക് ഫ്രണ്ട് ആയ ബിനുവിന്റെ ആലോചന ശരണ്യക്ക് എത്തുന്നത്. പ്രശസ്തമായ പ്രൊഡക്ഷൻ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്ന ബിനു, താരത്തിന്റെ അസുഖ കാര്യം അരിഞ്ഞതും ബിനു ശരണ്യയെ വിവാഹം കഴിക്കാൻ തയ്യാറാകുക ആയിരുന്നു, 2014 ൽ ഒക്ടോബർ 26 നാണ് ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞും ട്യൂമർ എത്തിയതോടെ ബിനു ശരണ്യയിൽ നിന്നും അകലുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവർ ഡിവോഴ്സ് ആയി എന്ന് വാർത്തകൾ വന്നിരുന്നു.

ഇപ്പോൾ ശരണ്യ ആശുപത്രി കിടക്കയിൽ രോഗവുമായി മല്ലിടുകയാണ്, ശരണ്യയുടെ ഓപ്പറേഷൻ കഴിഞ്ഞ വിവരം സീമ ജി നായർ പുറത്ത് വിട്ടിരുന്നു, എന്നാൽ ഇപ്പോൾ ശരണ്യയുടെ മുൻ ഭർത്താവ് ബിനു സേവ്യർ വീണ്ടും വിവാഹതിനായ വാർത്തകൾ പുറത്ത് വന്നിരിക്കുകയാണ്, ഈ വാർത്ത സത്യമാണെങ്കിൽ ശരണ്യയ്ക്ക് ഈ അവസ്ഥയിൽ ഇത് താങ്ങാൻ കഴിയുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്

You May Also Like