Connect with us

Hi, what are you looking for?

Film News

എല്ലാവരും ഒത്തൊരുമിച്ച സന്തോഷവും, വേര്‍പിരിയലിന്റെ സങ്കടവും!! വികാരഭരിതനായി ഷിബു ബേബി ജോണ്‍

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്
‘മലൈക്കോട്ടൈ വാലിബന്‍’. പ്രഖ്യാപന സമയം മുതല്‍ ആരാധകലോകം കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് വാലിബന്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും ആരാധകലോകം കാത്തിരിപ്പിലാണ്. വന്‍ സ്വീകരണമാണ് ആരാധകര്‍ അപ്‌ഡേറ്റുകള്‍ക്ക് നല്‍കാറുള്ളത്.

‘മലൈക്കോട്ടൈ വാലിബന്‍’ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പലരും സെറ്റിലെ അവസാനിമിഷത്തെ കുറിച്ച് വികാരഭരിതമായിട്ടാണ് പ്രതികരിച്ചിരുന്നത്. ഇതുവരെ ഇന്ത്യന്‍ സ്‌ക്രീനില്‍ കണ്ടിട്ടില്ലാത്ത ചിത്രം എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണ അനുഭവം പങ്കിട്ടിരിക്കുകയാണ്
ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു ബേബി ജോണ്‍. ‘മലൈക്കോട്ടൈ വാലിബന്‍’ സിനിമയുടെ ചിത്രീകരണം ഇന്നലെ ചെന്നൈയില്‍ അവസാനിച്ചു. സിനിമ ആസ്വാദകന്‍ എന്ന നിലയില്‍ നിന്നും നിര്‍മാതാവിലേക്കുള്ള വേഷപകര്‍ച്ച എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.

എന്നാല്‍ ഒരോ തവണ ഷുട്ടിംങ്ങ് ലൊക്കേഷനില്‍ എത്തി തിരികെ പോകുമ്പോഴും അവിടെ പരിചയപ്പെടുന്ന ഓരോ മുഖങ്ങളും മറക്കാന്‍ കഴിയാത്ത സൗഹൃദങ്ങളായും ആത്മബന്ധങ്ങളായും വളര്‍ന്നുകൊണ്ടിരുന്നു. എന്റെ ജീവിതത്തില്‍ എനിക്ക് കൈമുതലായുള്ളത് എന്നും ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നു എന്നത് തന്നെയാണ്. അതിലേക്ക് പുതുതായി ഒരോ ഇഴകള്‍ തുന്നിച്ചേര്‍ത്തു കൊണ്ടുതന്നെയായിരുന്നു എന്റെ ഈ യാത്രകളും. സിനിമ പിറവി കൊണ്ടതുതന്നെ സൗഹൃദ കൂട്ടായ്മയിലാണ്.

സിനിമയുടെ ചിത്രീകരണത്തിന് തിരശ്ശീല വീഴുമ്പോള്‍ കലാലയ ജീവിതത്തിനൊടുവില്‍ പരീക്ഷയുടെ അവസാന ദിവസം എല്ലാവരും ഒത്തൊരുമിച്ച് സന്തോഷവും, വേര്‍പിരിയലിന്റെ സങ്കടവും പങ്കിടുന്ന അനുഭവമായിരുന്നു എനിക്ക്. ഞങ്ങള്‍ കുറച്ച് ദിവസങ്ങള്‍ കൊണ്ട് എല്ലാവരും ഒരു കുടുംബമായി മാറി.

തിരികെ മടക്കം അനിവാര്യമാണെങ്കിലും മനസ്സില്‍ വല്ലാത്തൊരു നൊമ്പരമായി ഇത് മാറുന്നു. രാജസ്ഥാനിലെ കൊടും തണുപ്പില്‍ തുടങ്ങി ചെന്നൈയിലെ കൊടും ചൂടില്‍ അവസാനിച്ച ഈ യഞ്ജത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഒപ്പം പ്രിയ സഹോദരന്‍ മോഹന്‍ലാലിനെയും ചുരുങ്ങിയ കാലം കൊണ്ട് അനുജനായി മാറിയ ലിജോയടക്കമുള്ള എല്ലാവരോടും നന്ദി അറിയിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

You May Also Like