Connect with us

Hi, what are you looking for?

Film News

അഭിമുഖത്തിനിടെ അവതാരകയ്ക്ക് ഷര്‍ട്ട് ഊരി നല്‍കി ഷൈന്‍ ടോം ചാക്കോ!! വീഡിയോ

തെന്നിന്ത്യയിലെ ശ്രദ്ധേയനായ താരമായി മാറിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. തമിഴിലും തെലുങ്കിലും തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞു ഷൈന്‍. സംസാര ശൈലി കൊണ്ടും അഭിനയ രീതി കൊണ്ടും എപ്പോഴും വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ അഭിമുഖങ്ങളെല്ലാം വിവാദമാകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ തെലുങ്ക് ചിത്രം രംഗബലിയുടെ ഭാഗമായുണ്ടായ അഭിമുഖമാണ് വൈറലാകുന്നത്. സിനിമയുടെ സംവിധായകന്‍ പവന്‍ ബസംസെട്ടിയും ഷൈനുമാണ് അഭിമുഖത്തില്‍ എത്തിയിരുന്നത്.

അഭിമുഖത്തില്‍ ഷൈനിന്റെ വസ്ത്രധാരണ ശൈലിയെക്കുറിച്ചും ഇട്ട ഷര്‍ട്ടിനെക്കുറിച്ചും അവതാരക പ്രശംസിച്ചു. അതിനിടെ താരം തന്റെ ഷര്‍ച്ച് ഉൗരാന്‍ തുടങ്ങി. ബട്ടണ്‍സ് എല്ലാം അഴിച്ചു. ഷര്‍ട്ട് ഈരി നല്‍കാമെന്നും അത് ധരിക്കണമെന്നും താരം പറഞ്ഞു. ഊരി നല്‍കിയാല്‍ ഇപ്പോള്‍ തന്നെ ധരിക്കാമെന്ന് അവതാരകയും പറയുന്നു. ഭാഗ്യത്തിന് പാന്റ്‌സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കില്‍ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറയുന്നുണ്ട്.

നാഗ ശൗര്യ നായകനാകുന്ന തെലുങ്ക് ചിത്രമാണ് രംഗബലി. ദസറയ്ക്കു ശേഷം ഷൈന്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണ്. ഇപ്പോഴിതാ അഭിമുഖം വൈറലായി വിവാദത്തിലിടം പിടിച്ചിരിക്കുകയാണ്.

You May Also Like