Connect with us

Hi, what are you looking for?

Film News

എന്റെ മകൾ ആഗ്രഹിച്ചു കാണും ആ സന്ദർഭം, എന്നാലും അതറിയാതെ ആളുകൾ എന്നെ പഴിച്ചു,ശ്വേത മേനോൻ 

നിരവധി സിനിമകളിൽ മികച്ച അഭിനയപ്രകടനം കാഴ്ച വെച്ച നടി ശ്വേത മേനോൻ ഇപ്പോൾ താൻ ഗർഭിണി ആയി പ്രസവിച്ച ‘കളിമണ്ണ്’ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ബ്ലെസ്സി എന്ന സംവിധായകനൊപ്പം ഒരു സിനിമ ചെയ്യണെമെന്നു ആഗ്രഹം ഉണ്ടായിരുന്നു. അത് അദ്ദേഹത്തോട് പറയുകയും ചെയ്യ്തു, അന്ന് അദ്ദേഹം തന്നോട് കളിമണ്ണ് എന്ന ചിത്രത്തിന്റെ കഥ പറഞ്ഞു.

അതൊരു റിയൽ ആയ ഗർഭിണി വേണം ചെയ്യാൻ എന്നും അദ്ദേഹം തന്നോട് പറഞ്ഞു, അന്ന് പ്ലാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഞാൻ ഗർഭിണി ആയപ്പോൾ ഈ കാര്യം ബ്ലെസ്സി സാറിനോട് പറഞ്ഞു, അപ്പോൾ അദ്ദേഹം ഓക്കേ പറയുകയും, തന്റെ ഭർത്താവിനോട് വിവരം പറയുകയും ചെയ്യ്തു, ഒരുപക്ഷെ എന്റെ മകൾ ആഗ്രഹിച്ചു കാണും ഈ സന്ദർഭം.

അവൾ തീരുമാനിച്ചിരുന്നു ബ്ലെസി ചേട്ടന്റെ സിനിമയിലൂടെ ഈ ലോകത്തേക്ക് എത്തണമെന്ന്, എന്നാലും അതറിയാതെ ആളുകൾ എന്നെ പഴിച്ചു എന്ന് തന്നെ പറയാം. തന്റെ പ്രസവ രംഗം ഷൂട്ട് ചെയ്യ്തതിനെ ഒരുപാടു വിമർശനം ആയിരുന്നു തനിക്ക് ലഭിച്ചത്, ഞാൻ ബോംബയിൽ ആയിരുന്നു പ്രസവിച്ചത്, ഞാൻ ബോംബയിൽ പ്രസവം എന്ജോയ് ചെയ്യുമ്പോൾ  കേരളത്തിൽ വലിയ വിവാദം ആയിരുന്നു ഉണ്ടായത്, എനിക്ക് നാണമില്ലേ ഇങ്ങനെ പ്രസവം ഷൂട്ട് ചെയ്യിപ്പിക്കാൻ എന്നൊക്കെ ആയിരുന്നു വിമർശനം ശ്വേത പറയുന്നു.

You May Also Like