Connect with us

Hi, what are you looking for?

Film News

താൻ ആദ്യം സിനിമയിലെത്തിയപ്പോൾ നടന്ന ചതിയെ കുറിച്ച് സിജുവിൽസൺ 

മലയാളത്തിൽ നിരവധി  സിനിമകൾ ചെയ്യ്തിട്ടുണ്ടെങ്കിലും സിജു വിൽസണിന്റെ ‘പത്തൊൻപതാം നൂറ്റാണ്ടു’ എന്ന ചിത്രം എടുത്തു പറയേണ്ട  ഒരു വേഷം തന്നെയാണ്. ഇപ്പോൾ തന്റെ തുടക്ക കാലത്തുണ്ടായ ഒരു ചതിയെ കുറിച്ച് തുറന്നു പറയുകയാണ് ധന്യ വർമയോടൊപ്പമുള്ള ഒരു അഭിമുഖ്ത്തിൽ. വിനയൻ സാറിന്റെ പടത്തിൽ ഒരു ചാൻസിനു വേണ്ടി ഒരുപാടു അലഞ്ഞു തിരിഞ്ഞിട്ടുണ്ട്, ഒരുപാട് തവണ അദ്ദേഹത്തിന്റെ സിനിമകളുടെ ലൊക്കേഷനുകളിൽ ചെന്ന് കണ്ടിട്ടു ഒരു വേഷം തരുമെന്ന് കരുതിയാണ് നിന്നത്, പക്ഷെ അദ്ദേഹത്തെ കണ്ടു സംസാരിക്കാൻ പോലും അവസരം ഉണ്ടായിട്ടില്ല സിജു പറയുന്നു.

പക്ഷെ നടന്നത് മിച്ചം,ഞാൻ വരുന്ന സമയത്തു സിനിമയുടെ  ഓഡിഷൻ മാത്രമേ നടക്കുകയുള്ള, ഇപ്പോൾ അത് കുറവാണ്. ഇപ്പോൾ ജെനുവിനായ ഓഡീഷനകൾ ആണ്, അന്ന് അതൊരു നേരംപോക്ക് പോലെയാണ്, അതിൽ എന്നോട് ഒരു സിനിമയിലെ നായകൻ ആകാൻ വേണ്ടി പൈസ ചോദിച്ചു, നിങ്ങൾ നായകൻ ആകും അഞ്ചുലക്ഷം രൂപ തന്നാൽ മതി, ഇതിലേക്ക് നായകൻ ആകാൻ മറ്റൊരാൾ കൂടിയുണ്ട്

അയാൾ അതിൽ പൈസ താരമെന്ന്‌ സമ്മതിച്ചു നിങ്ങൾ പൈസ തരുവാണെങ്കിൽ നിങ്ങൾ ആകും ഈ സിനിമയുടെ ഹീറോ എന്നൊക്ക ആയിരുന്നു വാചകങ്ങൾ, എന്നാൽ ഞാൻ പറഞ്ഞു ചേട്ടാ എന്റെ കൈയിൽ ഒരു പത്തിന്റെ പൈസ പോലുമില്ല,പക്ഷെ അഭിനയ മോഹത്തിനു പൈസ നൽകിയാൽ അത് വലിയ ഒരു ചതിയായി മാറിയേനെ നടൻ പറയുന്നു, മലർവാടി ആർട്സ് ക്ളബ്ബിലൂടെ ആണ് സിജു സിനിമയിൽ എത്തിയത്.

You May Also Like