Connect with us

Hi, what are you looking for?

Film News

അത്ര നന്നായി അഭിനയിക്കേണ്ടെന്നാണ് സംവിധായകന്‍ പറഞ്ഞത്! സിജു വില്‍സണ്‍

നിവിന്‍ പോളിയും കൂട്ടുകാരും ഒന്നിച്ച് എത്തുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് മലയാളി സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ഹ്യൂമര്‍, ത്രില്ലര്‍ ജോണറിലൂടെയാണ് ഈ സിനിമ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രെമോഷന്‍ സംബന്ധിച്ചുള്ള അഭിമുഖങ്ങള്‍ പോലും അത്തരത്തില്‍ തമാശകള്‍ നിറഞ്ഞതാണ്. ഇപ്പോഴിതാ സിനിമയുടെ ഭാഗമായി പരസ്പരം ട്രോളുന്ന നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ്, സാനിയ എന്നിവരുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയില്‍

ശ്രദ്ധ നേടുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ റോഷന്‍ സാര്‍ നല്‍കുന്ന ഗൈഡിംഗ് വളരെ മികച്ചതാണ് എന്നാണ് നിവിന്‍ പോളി പറയുന്നത്. കഥാപാത്രത്തിന് എന്താണ് വേണ്ടത് എന്ന് അദ്ദേഹം കൃത്യമായി പറഞ്ഞ് തരും എന്ന് നിവിന്‍ പോളി പറയുന്നു.. എന്നാല്‍ സിജു വില്‍സണെ കൊണ്ട് സംവിധാനയകന് കുറച്ച് ബുദ്ധിമുട്ട് ആയിരുന്നു എന്നാണ് നിവിന്‍ പോളി തമാശയായി പറഞ്ഞത്. ഉടനെ അതിന് രസകരമായ മറുപടിയുമായി സിജു വില്‍സണും എത്തി.. അതെ.. തന്റെ അഭിനയം കണ്ട്.. ഇത്ര നന്നായി അഭിനയിക്കേണ്ട എന്നാണ് റോഷന്‍ സാര്‍

പറഞ്ഞത് എന്നാണ് സിജു വില്‍സണ്‍ വളരെ രസകരമായി പറഞ്ഞത്.. അഭിനയം കുറച്ച് കുറയ്ക്കണം.. ഇത്ര അര്‍പ്പണമനോഭാവം കഥാപാത്രത്തോട് വേണ്ടെന്നും.. അങ്ങനെ ആയാല്‍ അത് കഥാപാത്രത്തില്‍ നിന്ന് വിട്ടുപോരാന്‍ കഴിയാത്ത രീതിയില്‍ ആയിപോകുമെന്നും പറഞ്ഞു എന്നും പറയുകയാണ് സിജു വില്‍സണ്‍.

അതേസമയം, നിവിന്‍ പോളി നായകനാവുന്ന ‘സാറ്റര്‍ഡേ നൈറ്റ്’ ഒക്ടോബര്‍ 7 ന് പ്രദര്‍ശനത്തിനെത്തും. റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യത്തെ ഹ്യൂമര്‍ ചിത്രമാണിത്. നാലു ചെറുപ്പക്കാരുടെ രസകരമായ ജീവിതം ആയിരിക്കും ചിത്രത്തില്‍ പ്രമേയമാകുന്നത്.

You May Also Like