Connect with us

Hi, what are you looking for?

Local News

യൂട്യൂബിയിൽ കൂടി പ്രശസ്തയായ താരം ഉണ്ണിമായ വിവാഹിതയാകുന്നു, വിവാഹനിശ്ചയം മാർച്ചിൽ

യൂട്യൂബ് ചാനലിൽ കൂടി പ്രേക്ഷകകർക്ക് വളരെ പരിചിതമായ താരമാണ് ഉണ്ണിമായ. സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്ന് പറഞ്ഞാലാണ്  എല്ലാവര്ക്കും കൂടുതൽ പരിചിതം, താരത്തിൻറെ യൂട്യൂബ് ചാനലിന്റെ പേരാണ് ഇത്, ‌ളോഗിംഗും ഒറ്റക്കുള്ള യൂട്യൂബ് ചാനലുമൊക്കെ അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഉണ്ണിമായ  യൂട്യൂബിലേക്ക് എത്തിയത്, എന്നാൽ ഉണ്ണിമായയുടെ യൂട്യൂബ് ചാനൽ പെട്ടെന്നാണ് ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇന്ന് തന്റെ യൂട്യൂബിൽ കൂടി മാസം ലക്ഷങ്ങൾ സംബന്ധിക്കുന്ന ഒരു പെൺകുട്ടിയാണ് ഉണ്ണിമായ, ഇരുപത്തിയഞ്ചു വയസ്സാണ് താരത്തിന്. അടുത്തിടെ ഉണ്ണി ഒരു മേക്കപ്പ് വീഡിയോ ചെയ്തിരുന്നു. പെണ്ണുകാണലിനു ഒരുങ്ങിയ വീഡിയോ പങ്കുവച്ചപ്പോൾ മുതൽ കല്യാണമാണോ എന്ന ചോദ്യം ഉണ്ണി എത്തിയിരുന്നു. ഇപ്പോൾ താൻ വിവാഹിതയാകാൻ പോകുന്ന വാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം.

മാർച്ചിലാണ്‌ വിവാഹ നിശ്ചയമെന്നും അതിനു പിന്നാലെ തന്നെ വിവാഹമുണ്ടെന്നും ഉണ്ണി പറയുന്നു.  തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ഉണ്ണിമായ ഈ കാര്യം പുറത്ത് വിട്ടത്, എന്നാൽ തന്റെ വരനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഉണ്ണിമായ പുറത്ത് വിട്ടിട്ടില്ല. വരനെക്കുറിച്ചുള്ള കാര്യങ്ങൾ എല്ലാം മറ്റൊരു വീഡിയോയിൽ പറയാം എന്നാണ് ഉണ്ണിമായ പറയുന്നത്. ന്ന് പങ്കുവെച്ച വീഡിയോ പെണ്ണുകാണലിന്റേതാണെങ്കിലും എല്ലാം തീരുമാനമായിട്ട് എല്ലാവരോടും പങ്കുവയ്ക്കാം എന്ന് കരുതിയെന്നും ഉണ്ണിമായ പറയുന്നു

തനിക്ക് ബിഗ്‌ബോസിൽ നിന്നും അവസരം വന്നിരുന്നു എന്നും ഉണ്ണിമായ പറയുന്നു, എന്നാൽ താൻ ബോഗ്‌ബോസിലേക്ക് പോകുന്നില്ല എന്നും താരം വ്യക്തമാക്കുന്നു, താൻ ബിഗ്‌ബോസിലേക്ക് പോകാത്തതിന്റെ കാരണം ഉണ്ണിമായ പറയുന്നത് ഇങ്ങനെ. യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും സജീവമായ തനിക്ക് നൂറുദിവസമൊന്നും ഫോൺ ഇല്ലാതെ ഇരിക്കാൻ പറ്റില്ലായെന്ന് താരം വ്യക്തമാക്കുന്നു. മാത്രമല്ല, ഒരുപാട് കഷ്ടപ്പെട്ട് ഉയർത്തിക്കൊണ്ടുവന്ന ചാനൽ അത്രയും ദിവസം മാറിനിൽക്കുമ്പോൾ  ചാനലിന്റെ റേറ്റിംഗ് കുറയും അതുകൊണ്ടാണ് താൻ ഒഴിവായത് എന്നും ഉണ്ണിമായ പറയുന്നു.

ബികോം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ഉണ്ണിമായ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പഠിക്കുന്നതിനൊപ്പം എന്തെങ്കിലുമൊരു ജോലി കൂടി ചെയ്യണമെന്ന തോന്നൽ കൊണ്ടാണ് അങ്ങനെയൊരു ഐഡിയയിലേക്ക് എത്തിയത്. കോളേജിൽ പോകുന്നതിനൊപ്പം പുറത്തെവിടെയെങ്കിലും പാർട്ടി ടൈം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നു. അപ്പോഴാണ് ഉണ്ണിമയ്ക്ക് സ്മാർട്ട് ഫോൺ കിട്ടിയത്. ഫോണിലൂടെ യുട്യൂബ് വീഡിയോകൾ കാണുകയും അതിലൂടെ വരുമാനം ലഭിക്കുമെന്നും മനസിലായതോടെ ആ വഴിക്ക് തിരിയുകയായിരുന്നു.

You May Also Like