Connect with us

Hi, what are you looking for?

Film News

ഗോള്‍ഡന്‍ വിസ സ്വന്തമാക്കി സിത്താര കൃഷ്ണ കുമാര്‍

മലയാള സിനിമാ ലോകത്തേക്ക് വീണ്ടും ഗോള്‍ഡന്‍ വിസ വസന്തം. പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണ കുമാറിനും ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച് യുഎഇ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ തന്നെയാണ് സിതാരയ്ക്കും ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്.

ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി ഇ.സി.എച്ച് ഡിജിറ്റല്‍ സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും സിതാര വിസ പതിച്ച പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങി. നേരത്തെ മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ സംഗീതഞ്ജര്‍ക്കും, ചലച്ചിത്ര താരങ്ങള്‍ക്കും, സംവിധയകര്‍ക്കും, നിര്‍മ്മാതാക്കള്‍ക്കും, ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റല്‍ തന്നെയായിരുന്നു.

വേറിട്ട ശബ്ദത്തിലൂടെ മലയാള സിനിയില്‍ ശ്രദ്ധേയായ ഗായികയാണ് സിതാര.
ടെലിവിഷന്‍ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിതാര ചലച്ചിത്രലോകത്തേക്ക് എത്തിയത്. 2012ലെ മികച്ച പിന്നണിഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും സിത്താരയെ തേടി എത്തിയിരുന്നു. നിലവില്‍ റിയാലിറ്റി ഷോ ജഡ്ജസ്സായി സിതാര എത്തുന്നുണ്ട്.

ഈ വര്‍ഷം പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസ ലഭ്യമാക്കിയത്.

പ്രണവ് മോഹന്‍ലാല്‍, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, മീന, ദിലീപ് തുടങ്ങിയവരും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം ദ്വീര്‍ഘനാളത്തേക്ക് അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

You May Also Like