Connect with us

Hi, what are you looking for?

Film News

‘ഒറ്റ നോട്ടത്തിലൂടെ സ്‌നേഹത്തിന്റെ വീഞ്ഞ് കുടിപ്പിച്ച് നീയെന്നെ മത്ത് പിടിപ്പിച്ചു’…പുതിയ സന്തോഷം പങ്കുവച്ച് സിത്തുമണിയും സജീഷും

മലയാളത്തിന്റെ പ്രിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ടെലിവിഷന്‍ സംഗീത പരിപാടികളിലൂടെയാണ് സിതാര ശ്രദ്ധിയ്ക്കപ്പെട്ടത്. സെല്ലുലോയിഡ് സിനിമയിലെ ഏനുണ്ടോടി പാടിയാണ്… മലയാള സിനിമയിലേക്ക് സിത്തുമണിയായി സിതാര എത്തിയത്.

ഇപ്പോഴിതാ പുതിയ സന്തോഷമാണ് സിത്തുമണിയുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത്. 15ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരം. പരസ്പരം ആശംസകള്‍ നേര്‍ന്ന് ഇരുവരും പങ്കുവച്ച പോസ്റ്റുകള്‍ വൈറലായിരിക്കുകയാണ്.

സജീഷിനും മകള്‍ സായുവിനും ഒപ്പമുള്ള കുടുംബചിത്രം പങ്കുവച്ചുകൊണ്ടാണ് സിതാര വിവാഹവാര്‍ഷിക ആഘോഷത്തിന്റെ വിശേഷം അറിയിച്ചത്. സിതാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കി വീഡിയോയാണ് സജീഷിന്റെ ആശംസ.

‘ഒറ്റ നോട്ടത്തിലൂടെ നീ എന്റെ രൂപവും സ്വത്വവും കവര്‍ന്നെടുത്തു. അജ്ഞാതമായതെന്തൊക്കെയോ നീ ഒറ്റ നോട്ടത്തിലൂടെ പറഞ്ഞു തന്നു. സ്‌നേഹത്തിന്റെയും ഭക്തിയുടെയും വീഞ്ഞ് കുടിപ്പിച്ച് ഒറ്റ നോട്ടത്തിലൂടെ നീയെന്നെ മത്ത് പിടിപ്പിച്ചു’,

പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗായകന്‍ അമീര്‍ ഖുസ്റോയുടെ വിഖ്യാതമായ ഈ വാക്കുകള്‍ കുറിച്ചുകൊണ്ടാണ് സജീഷ് പ്രിയതമയ്ക്ക് ഹൃദയം കവരുന്ന വിവാഹവാര്‍ഷിക ആശംസ കുറിച്ചത്.

You May Also Like