Connect with us

Hi, what are you looking for?

Film News

ദുല്‍ഖറിനെ ഇല്ലാതാക്കാനുള്ള നീക്കത്തെ എതിര്‍ക്കും..!! – സിയാദ് കോക്കര്‍

മലയാള സിനിമയില്‍ പലരീതിയിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉയര്‍ന്നു വരുന്നുണ്ട് എങ്കിലും നല്ല സിനിമകള്‍ പിറക്കുകയും അത് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഒടിടി റിലീസ് കൂടി വരുന്ന ഈ സാഹചര്യത്തില്‍ ഫിയോക് ചില നിര്‍മ്മാതാക്കളോടും അഭിനേതാക്കളോടും മുഖം തിരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ പ്രശ്‌നങ്ങളെ കുറിച്ച് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്..

ഒടിടിയില്‍ ഒരു സിനിമ വന്നു എന്ന് പറഞ്ഞു സിനിമകള്‍ വിലക്കുന്നത് മണ്ടത്തരമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം… സിയാദിന്റെ വാക്കുകളിലേക്ക്… തിയേറ്ററില്‍ കളക്ഷന്‍ നേടുന്ന ഏത് പ്രവണതയും അത് ഫാന്‍സ് ഷോയെങ്കില്‍ അങ്ങനെ നമ്മള്‍ സ്വാഗതം ചെയ്യും. ഫാന്‍സ് വന്നാല്‍ ഹൗസ്ഫുള്‍ കളക്ഷനല്ലേ ലഭിക്കുന്നത്. അതിന്റെ ഒരു വിഹിതം തിയേറ്റര്‍ ഉടമകള്‍ക്ക് ലഭിക്കും. അതിനെ ഞങ്ങള്‍ എന്തിന് എതിര്‍ക്കണം?

അതുപോലെ ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനെ ഇല്ലാതെയാക്കുക അയാളുടെ സിനിമകള്‍ നിരോധിക്കുക എന്ന നിലപാടിനെ ഞങ്ങള്‍ എതിര്‍ക്കും’ സിനിമയോടുള്ള ആഗ്രഹം കൊണ്ടുവന്നവര്‍ ആകണം ഏത് സംഘടനയുടെ തലപ്പത്ത് വരേണ്ടത്. ഇത് രാഷ്ട്രീയമല്ല.

feuok-president-on-banning-actor-dulquer-salman

ദുല്‍ഖര്‍ സല്‍മാന്റെ ഒരു പടം അല്ലെങ്കില്‍ ഞാന്‍ നിര്‍മ്മിക്കുന്ന സിനിമ ഇറങ്ങുമ്പോള്‍ അതില്‍ വരുന്ന നഷ്ടം തിയേറ്റര്‍ ഉടമകള്‍ നികത്തുമോ സിനിമകളെ വിലക്കും എന്ന് പറയുന്ന ഒരു സംഘടനയ്ക്കും ചിത്രങ്ങള്‍ നല്‍കില്ല എന്നും അദ്ദേഹം അറിയിച്ചു.

 

 

You May Also Like