Connect with us

Hi, what are you looking for?

Film News

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഇനി പൊക്കം വയ്ക്കില്ലെന്ന സത്യം അച്ഛന്‍ പറഞ്ഞത്…!! -സൂരജ് തേലക്കാട്

സൂരജ് തേലക്കാടിനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലൂടെ റോബോട്ട് ആയി എത്തിയതോടെ ഇന്ത്യമുഴുവന്‍ സൂരജിന്റെ പേര് അറിയപ്പെട്ടു. പൊക്കമില്ലായ്മ ഒരു കുറവായി കാണാതെ അത് തന്റെ ഉയര്‍ച്ചകളിലേക്കുള്ള ചിവിട്ടു പടിയായി കണ്ടാണ് സൂരജ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഷോ ആയ ബിഗ്‌ബോസ്സിലും ഒരു മത്സരാര്‍ത്ഥിയായി എത്തിയ സൂരജിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഇനി പൊക്കം വെയ്ക്കില്ലെന്ന് താന്‍ തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. അച്ഛന്‍ തന്നെയാണ് സൂരജിനേയും ചേച്ചിയേയും അടുത്ത് വിളിച്ചിരുത്തി ഇക്കാര്യം പറഞ്ഞതത്രെ. നടന്റെ വാക്കുകളിലേക്ക്… ‘വളരെ സന്തോഷത്തോടെയാണ് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയത്. ഞാന്‍ വരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.

വരില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അവര്‍ക്ക് അത്തരമൊരു സംശയം വരാന്‍ കാരണം എന്റെ ശാരീരിക ക്ഷമതും ആരോഗ്യവും പരിഗണിച്ചായിരിക്കും. ഞാനും ചേച്ചിയും സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് അച്ഛന്‍ അടുത്ത് പിടിച്ചിരുത്തി ഇനി പൊക്കം വെയ്ക്കില്ല എന്ന് പറഞ്ഞത്.

ഒപ്പം നല്ലൊരു ഉപദേശവും അച്ഛന്‍ തന്നു. നമ്മുടെ കഴിവും പ്രവൃത്തിയും കൊണ്ട് നമ്മള്‍ സ്വയം ഉയരമുള്ളവരാകണം എന്നാണ് അച്ഛന്‍ പറഞ്ഞതും പഠിപ്പിച്ചതും. നന്നായി മത്സരിച്ച് ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാനാണ് ആഗ്രഹം. അതിനായി പരിശ്രമിക്കും’ സൂരജ് പറയുന്നു…

You May Also Like