Connect with us

Hi, what are you looking for?

Film News

സീരിയല്‍ നടിയുടെ വീട്ടില്‍ മോഷണം, 15 പവന്‍ സ്വര്‍ണം നഷ്ടമായി!!

‘എന്റെ മാനസപുത്രി’ എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ സീരിയല്‍ താരമാണ് ശ്രീകല ശശിധരന്‍. സോഫിയ എന്ന കഥാപാത്രത്തെ ആയിരുന്നു ശ്രീകല ഇതില്‍ അഭിനയിച്ചിരുന്നത്. സിരിയല്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും സോഫിയ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. ഇപ്പോള്‍ താരത്തിന്റെ വീട്ടില്‍ മോഷണം നടന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ശ്രീകലയുടെ കണ്ണൂരില വീട്ടിലാണ് സംഭവം നടന്നത്.

താരത്തിന്റെ അച്ഛനും സഹോദരിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. 15 പവന്റെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടാക്കള്‍ അടിച്ചുകൊണ്ടു പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നു വരികയാണ്. കഴിഞ്ഞ ദിവസമായിരുന്നു ശ്രീകലയുടെ സഹോദരിയും അച്ഛനും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. അച്ഛനും സഹോദരിയും പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയത്. വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ചാണ് മോഷണസംഘം അകത്തെത്തിയത് എന്നാണ് വിവരം.

വൈകിട്ട് നാലുമണിയോടെ അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അലമാര തുറന്ന് കിടക്കുന്നതായും തുണിത്തരങ്ങള്‍ വാരിവലിച്ചിട്ടതായും ശ്രദ്ധയില്‍പ്പെട്ടു. അസ്വാഭാവികതയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം മോഷണം പോയ വിവരം അറിയുന്നത്. ഉടന്‍ തന്നെ ശ്രീകലയുടെ സഹോദരി ശ്രീജയ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ശ്രീജയയുടെ 10 പവന്റെ ഒരു മാലയും 5 വളകളും മോഷണം പോയതായാണ് വിവരം.

You May Also Like