Connect with us

Hi, what are you looking for?

Film News

വിവാഹ ബന്ധം വേർപെടുത്തിയതിന്റെ കാരണം അതാണ്

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരമാണ് ശാന്തി കൃഷ്ണ. വളരെ പെട്ടന്ന് ആണ് താരം ആരാധകരെ സ്വന്തമാക്കിയത്. എൺപതുകളിലെ മലയാള സിനിമയിൽ ആണ് താരം നായികയായി എത്തിയത്. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ച താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരം നീണ്ട നാളത്തെ ഇടവേളക്ക് ശേഷം തിരികെ അഭിനയ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. എന്നാൽ രണ്ടു  വിവാഹ ജീവിതവും പരാചയമായതോടെ താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തുകയായിരുന്നു.

നടൻ ശ്രീനാഥിനെ ആയിരുന്നു ശാന്തി കൃഷ്ണ ആദ്യം പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാൽ നീണ്ട നാൾ ആ ബന്ധം കൊണ്ട് പോകാൻ അവർക്ക് കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞു പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ശ്രീനാഥുമായുള്ള ബന്ധം ശാന്തി കൃഷ്ണ അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ വിവാഹ മോചനം കഴിഞ്ഞു അധികനാൾ കഴിയും മുൻപ് തന്നെ ശ്രീനാഥിന്റെ ആത്മ, ഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ ശ്രീനാഥുമായുള്ള വിവാഹ മോചനം പരാചയപ്പെടാൻ ഉണ്ടായ കാരണം തുറന്ന് പറയുകയാണ് ശാന്തി കൃഷ്ണ. തങ്ങൾക്കിടയിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ശ്രീനാഥിന് ഈഗോ പ്രശ്നം ഉണ്ടായിരുന്നു. സിനിമയിൽ എല്ലാവര്ക്കും എല്ലാ കാലവും നിലനിൽപ്പ് ഇല്ല. ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ശ്രീനാഥിന് സിനിമയിൽ ഉള്ള അവസരങ്ങൾ കുറഞ്ഞു വന്നു. അതോടെ ശ്രീനാഥിന് എന്നോട് ഉള്ള ഈഗോ വർക്ഔട്ട് ആയി. ഒരു നടനുമായി ഞാൻ പ്രണയത്തിൽ ആണെന്നുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ  അതിൽ യാതൊരു സത്യവും ഇല്ലാത്തത് കൊണ്ട് ഞാൻ പ്രതികരിച്ചിട്ടും ഇല്ലായിരുന്നു. എന്നാൽ ആ നടനുമായി എനിക്ക് അവിഹിത ബന്ധം ഉണ്ടെന്ന് വരെ ശ്രീനാഥ് പറഞ്ഞിട്ടുണ്ട് എന്നും ആണ് ശാന്തി കൃഷ്ണ പറഞ്ഞത്.

You May Also Like