Connect with us

Hi, what are you looking for?

Film News

ഇതാണ് എന്റെ അച്ഛനുള്ള ഏറ്റവും നല്ല മരുന്ന്!! വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ ഏറ്റെടുത്ത് മലയാളികളും

രോഗകാലം താണ്ടി നടന്‍ ശ്രീനിവാസന്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കുറുക്കന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ തിരിച്ച് എത്തുമ്പോള്‍ മലയാളികളും കാത്തിരുന്ന ഒരു നിമിഷത്തിന്റെ സാഫല്യമാണ് ഇത്. അച്ഛന്റെ തിരിച്ചു വരവില്‍ മകന്‍ വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങളോട് പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

കുറുക്കന്‍ എന്ന സിനിമയുടെ ഷൂട്ട് കുറച്ച് മുന്‍പേ തന്നെ തീരുമാനിച്ചത് ആയിരുന്നു എങ്കിലും അച്ഛന്റെ മുഖത്തെ ക്ഷീണവും എല്ലാം മാറാന്‍ വേണ്ടി കാത്തിരിക്കുകായിരുന്നു.. അച്ഛന്‍ ഇപ്പോള്‍ ആരോഗ്യവാനായി തിരിച്ചെത്തുകയാണ്. നിങ്ങള്‍ക്ക് തന്നെ കാണാമല്ലോ അച്ഛന്റെ മാറ്റം.. ഭയങ്കര സന്തോഷത്തിലാണ്.. സിനിമ തന്നെയാണല്ലോ അവരുടെ സന്തോഷം.. വീണ്ടും ജോലിയിലേക്ക് ഇറങ്ങുന്നത് അച്ഛന് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.. കാരണം അവരെല്ലാം പണിയെടുത്ത് ജീവിച്ചവര്‍ അല്ലേ… വെറുതെ വീട്ടില്‍ ഇരുന്ന് അച്ഛന്‍ ശീലിച്ചിട്ടില്ല.. അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോള്‍ വലിയ സന്തോഷവാനാണ്..

എനിക്ക് തോന്നുന്നു.. ഇത് തന്നെയാണ് അച്ഛന് നല്‍കാന്‍ സാധിക്കുന്ന എറ്റവും നല്ല മെഡിസിന്‍… വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അച്ഛന് വേണ്ടി മറ്റ് താരങ്ങളും ഷൂട്ടിംഗ് നീണ്ടുപോയപ്പോള്‍ സഹകരിച്ചു എന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ എന്ന സിനിമയിലൂടെയാണ് ശ്രീനിവാസന്‍

തിരിച്ച് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് സ്‌കൂള്‍ കാമ്പസ്സില്‍ വെച്ച് നടന്ന ചടങ്ങില്‍ ലോക്നാഥ് ബഹ്‌റ ഐപിഎസ് സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു.

You May Also Like